ഫോട്ടോകളെ ഒരുമിച്ചാക്കാം


ഇന്ന് പല ഡിവൈസുകള്‍ ഫോട്ടോഗ്രാഫിക്ക് ഉപയോഗിക്കുന്നുണ്ട്. ക്യാമറയേക്കാള്‍ മൊബൈല്‍ഫോണാണ് ഫോട്ടോ എടുക്കാന്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. അതുപോലെ ടാബ്ലറ്റ് പിസികള്‍ തുടങ്ങിയവ.
ഇങ്ങനെ പല ഡിവൈസുകള്‍ ഉപയോഗിച്ചെടുക്കുന്ന ചിത്രങ്ങളെ ഒരുമിച്ച് ഓര്‍ഗനൈസ്ഡ് ആയി ശേഖരിക്കാനുപയോഗിക്കാവുന്ന ഒരു യൂട്ടിലിറ്റി പ്രോഗ്രാമാണ് Relive.

വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ എന്നിവയിലെല്ലാം ഇത് ഉപയോഗപ്പെടുത്താം. ഇത് ഉപയോഗിക്കാന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഏത് ഡിവൈസിന് വേണ്ടിയാണ് വേണ്ടത് എന്നും നല്കണം.

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഫേസ്ബുക്കുമായി കണക്ട് ചെയ്യാനാവശ്യപ്പെടും. ഇതുവഴി നിങ്ങളുടെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ നിന്ന് റിലൈവ് അക്കൗണ്ടിലേക്ക് മാറ്റും. ഈ ആപ്ലികേഷന്‍ ഫ്രീയായി ഉപയോഗിക്കാനാവും.
http://www.letsrelive.com

Comments

comments