പി.സിയില്‍ ജാവ മാനേജ് ചെയ്യാന്‍ JavaRa 2.0


ജാവ നിങ്ങളുടെ കംപ്യൂട്ടരില്‍ മാനേജ് ചെയ്യാനുപയോഗിക്കാവുന്ന ഒരു ചെറിയ പ്രോഗ്രാമാണ് ഇത്. ഇതിന് പഴയ ജാവ വേര്‍ഷന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനും, പുതിയത് അപേഡേറ്റ് ചെയ്യാനുമുള്ള ഫെസിലിറ്റി ഉണ്ട്. പുതിയ വേര്‍ഷന്‍ 2.0 ക്കുള്ള പ്രത്യേകത സിസ്റ്റത്തില്‍ മൈക്രോസോഫ്റ്റ് ഡോട്ട് നെറ്റ് ഫ്രെയിം വര്‍ക്ക് വേണ്ട എന്നുള്ളതാണ്.
ഇതിന് ഓറാക്കിളിന്റെ jucheck.exe ഉപയോഗിക്കാനാവും. ഇതുപയോഗിച്ച് അപ്ഡേറ്റുകള്‍ ചെക്ക് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
റിമൂവ് ജെ.ആര്‍.ഇ ഉപയോഗിച്ച് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന വേര്‍ഷനുകള്‍ റിമൂവ് ചെയ്യാം. അഡീഷണല്‍ ടാസ്കില്‍ സെറ്റപ്പ് എന്‍ട്രികള്‍ റിമൂവ് ചെയ്യുക, ജാവ വേര്‍ഷന്‍ ചെക്ക് ചെയ്യുക, ഔട്ട് ഡേറ്റഡ് JRE Firefox extension റിമൂവ് ചെയ്യുക എന്നിവ സാധിക്കും.

singularlabs.com/software/javara/javara-download/

Comments

comments