കമൽ വീണ്ടും മമ്മൂട്ടിയുമായി കൈകോർക്കുന്നു


മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച ജോഡികളായ സംവിധായകൻ കമലും നടൻ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന. എട്ടു വർഷങ്ങൾക്ക് മുന്പ് കറുത്ത പക്ഷികൾ എന്ന സിനിമയിലാണ് ഈ കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത്. നേരത്തെ കമലും മമ്മൂട്ടിയും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിരുന്നെങ്കിലും പിന്നീട് പ്രോജക്ട് ഉപേക്ഷിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കമൽ തന്നെ വ്യക്തമാക്കിയിരിക്കുന്ന മമ്മൂട്ടിയുമായുള്ള സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന്. താൻ ആയുർവേദ ചികിത്സയിൽ ആയിരുന്നതിനാലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നതെന്ന് കമൽ വ്യക്തമാക്കി. മാത്രമല്ല മമ്മൂട്ടി ഇപ്പോൾ ചൈനയിലുമാണ്. അദ്ദേഹം മടങ്ങി വന്നശേഷം സിനിമ തുടങ്ങുമെന്നും കമൽ വ്യക്തമാക്കി. ആമേന്‍ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് തിരക്കഥ രചിച്ച പി.എസ്‌.റഫീക്കാണ്‌ കമലിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയെയും മറ്റു താരങ്ങളെയും നിശ്ചയിച്ചിട്ടില്ല.

English summary : Kamal again teams up with Mammootty

Comments

comments