മലയാളവും, യൂണികോഡും..


കംപ്യൂട്ടറില്‍ മലയാളം ലഭിക്കാനും, ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കാനും പല രീതികള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളമാക്കുന്ന പരിപാടിയാണ് ഐ.എസ്.എം വശമില്ലാത്തവര്‍ ഏറെ പേരും ചെയ്യുന്നത്. ഏതെങ്കിലും യൂണികോഡ് മലയാളം ഫോണ്ട് ഡൗണ്‍ലോഡ് ചെയ്ത് windows ഫയലില്‍ Font ല്‍ പേസ്റ്റ് ചെയ്താല്‍ മലയാളം വായിക്കാന്‍ സാധിക്കും. എന്നാല്‍ മലയാളം ടൈപ്പ് ചെയ്യുക അത്ര എളുപ്പമല്ല. മംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ പല സോഫ്റ്റ് വെയറുകളുണ്ട്. അതു പോലെ ഓണ്‍ലൈനായും ടൈപ്പ് ചെയ്ത് യൂണികോഡായി കണ്‍വെര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. മലയാളം യുണികോഡ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക്, ബ്ലോഗ് പോലുള്ള പരിപാടികള്‍ ഉള്ളവര്‍ക്ക് ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷനാണ് Typeit. മൂന്ന് എം.ബി യില്‍ താഴെ മാത്രം സൈസുള്ള ഒരു ഫ്രീ വെയറാണിത്. ഓഫ് ലൈനായി എഎസ്.എം കീബോര്‍ഡ് ലേ ഔട്ടുപയോഗിച്ച് ഇതില്‍ ടൈപ്പ് ചെയ്യാം. ഇത് നേരിട്ട് കോപ്പി പേസ്റ്റ് ചെയ്താല്‍ വേര്‍ഡിലും മറ്റും ഉപയോഗിക്കാം. യൂണികോഡ് ആക്കാന്‍ മെനുവില്‍ ഒരു ക്ലിക്ക് മാത്രം മതി. അത് Ok നല്കി വെബ്ബില്‍ പേസ്റ്റ് ചെയ്യുക. ഇത് ഉപയോഗിക്കുന്നവര്‍ ഏറെയുണ്ടാകും. പരിചയമില്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ്. Txt ഫോര്‍മാറ്റില്‍ ഇത് സേവ് ചെയ്യാം.
typeit പുതിയ വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യമാണ്.

Comments

comments