വെള്ളിമൂങ്ങ തമിഴിലേക്ക്

പോയ വര്‍ഷം മലയാളത്തില്‍ ഹിറ്റായ വെള്ളിമൂങ്ങ തമിഴിലേക്ക്. ഈ സിനിമയുടെ റീമേക്ക് അവകാശം സംവിധായകനും നടനുമായ സുന്ദര്‍ സി വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍. സുന്ദര്‍ സി തന്നെ നായകവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയായിരിക്കും.