ഫയര്‍ഫോക്സ് ഡൗണ്‍ലോഡിങ്ങ് കാര്യക്ഷമമാക്കാം


ഫയര്‍ ഫോക്സിന് ക്രോമിനെ അപേക്ഷിച്ചുള്ള ഒരു പോരായ്മ എന്നത് അതിന്‍റെ ഡൗണ്‍ലോഡിങ്ങ് പാനലിലാണ്. ചെറിയൊരു മാറ്റം വരുത്തുക വഴി അത് മെച്ചപ്പെടുത്താനാവും.
ഇതിന് ആദ്യം ഡൗണ്‍ലോഡ് പാനല്‍ ട്വീക്ക്സ് ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.
https://addons.mozilla.org/en-US/firefox/addon/download-panel-tweaks
DownloadPanelTweaks - Compuhow.com
തുടര്‍ന്ന് ആഡോണ്‍ ഒപ്ഷന്‍സ് എടുക്കുക.
ഇതില്‍ ഡൗണ്‍ലോഡ് ഐറ്റങ്ങളുടെ എണ്ണം ഒന്നു മുതല്‍ പത്ത് വരെ സെലക്ട് ചെയ്യാം. ഡിഫോള്‍ട്ടായുള്ളത് മൂന്നെണ്ണം മാത്രമാണ്.

ഇവിടെ തന്നെ ഡൗണ്‍ലോഡിങ്ങ് പാനലിന്‍റെ വലുപ്പവും മാറ്റം വരുത്താം.
Use alternative panel styling എന്നത് സെല്ക്ട് ചെയ്താല്‍ വെള്ള ബാക്ക്ഗ്രൗണ്ടിലുള്ള ഡൗണ്‍ലോഡ് പാനല്‍ വരും.

Ctrl+J toggles panel ന് അടുത്തുള്ള ബോക്സ് ചെക്ക് ചെയ്താല്‍ കീബോര്‍ഡ് ഷോട്ട് കട്ട് വഴി ഡൗണ്‍ലോഡിങ്ങ് പാനല്‍ തുറക്കാന്‍ സാധിക്കും.

പച്ച ആരോ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡിങ്ങ് പോസ് ചെയ്യാനും, റെസ്യൂം ചെയ്യാനും സാധിക്കും.

Comments

comments