സ്വന്തം കൈയ്യക്ഷരത്തെ ഫോണ്ടാക്കാം


നിങ്ങളുടെ കംപ്യൂട്ടറില്‍ നൂറുകണക്കിന് ഫോണ്ടുകളുണ്ടാകും. അത് പോരെങ്കില്‍ നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. എന്നിരുന്നാലും അല്പം വ്യത്യസ്തവും, നിങ്ങളുടേത് മാത്രവുമായ ഒരു ഫോണ്ടിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ അത്തരമൊരു ഫോണ്ട് വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ നിര്‍മ്മിക്കാനാവും. അതിന് സഹായിക്കുന്ന സര്‍വ്വീസാണ് http://www.myscriptfont.com/.
Font maker - Compuhow.com
ഇത് ചെയ്യാനാവശ്യമായ വസ്തുക്കള്‍ ഒരു സ്കാനറും, പ്രിന്‍ററുമാണ്.ആദ്യം സൈറ്റില്‍ പോയി ഒരു ടെംപ്ലേറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റെടുക്കണം. തുടര്‍ന്ന് തെളിച്ചമുള്ള കറുത്ത മഷിയുടെ പേന ഉപയോഗിച്ച് അതിലെ കോളങ്ങളില്‍ അക്ഷരങ്ങള്‍ രേഖപ്പെടുത്തുക.

അത് പൂരിപ്പിച്ച ശേഷം ഫോണ്ടിന് ഒരു പേരും, ഏത് തരം എന്നതും സെല്ക്ട് ചെയ്ത് സെന്‍ഡ് ചെയ്യുക.
സൈറ്റ് നിങ്ങളുടെ ഫോണ്ട് നിര്‍മ്മിച്ച് തരും. ഇത് തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ കൈയ്യക്ഷരത്തില്‍ തന്നെ മെയിലുകള്‍ അയക്കുകയും, ഡോകുമെന്റുകള്‍ തയ്യാറാക്കുകയും ചെയ്യാം.

Comments

comments