നിര്‍മ്മിക്കാം ഒരു ആന്‍ഡ്രോയ്ഡ് ജൂക്ക് ബോക്സ്


ഫോണ്‍ വിളി കഴിഞ്ഞാല്‍ മൊബൈലുകള്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് ഒരു പക്ഷേ പാട്ട് കേള്‍ക്കാനായിരിക്കും. ഏറെക്കാലം കൊണ്ട് ഡിജിറ്റല്‍ മ്യൂസികിന്റെ വന്‍ ശേഖരം തന്നെ പലരും ഉണ്ടാക്കിയിട്ടുണ്ടാകും.

iTunes പോലുള്ള സര്‍വ്വീസുകളുണ്ടെങ്കിലും അവ പണം കൊടുത്ത് ഉപയോഗിക്കേണ്ടി വരുന്നവയാണ്. അതിന് പകരം ഉപയോഗിക്കാവുന്ന ഒന്നാണ് Style Jukebox. നിങ്ങളുടെ ശേഖരത്തില്‍ നിന്ന് ഏത് പാട്ടും ക്ലൗഡിലേക്ക് അപ്ലേഡ് ചെയ്ത് എവിടെ നിന്നും എപ്പോഴും ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്.
Juke box - Compuhow.com
ഇത് ഉപയോഗിക്കാന്‍ ആദ്യം കംപ്യൂട്ടറില്‍ നിന്ന് Style Jukebox സൈറ്റില്‍ പോവുക. അവിടെ വിന്‍ഡോസ് വേര്‍ഷന്‍ കാണുന്നത് ഡൗണ്‍ലോഡ് ചെയ്യുക.
തുടര്‍ന്ന് സൈന്‍ ഇന്‍ ചെയ്യുക. 250 പാട്ടുകള്‍ ഫ്രീയായി അപ് ലോഡ് ചെയ്യാം. ഇവിടെ നിങ്ങള്‍ക്ക് ഫയലുകള്‍ ഓര്‍ഗനൈസ് ചെയ്യാം.

മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ വഴി ലോഗിന്‍ ചെയ്യുക. നിങ്ങള്‍ അപ്ലോഡ് ചെയ്ത പാട്ടുകള്‍ അവിടെ കാണാം. ആര്‍ട്ടിസ്റ്റ്, സോങ്ങ്, ആല്‍ബം എന്നിങ്ങനെ പാട്ടുകള്‍ സെര്‍ച്ച് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.
മൊബൈല്‍ ഡാറ്റ ഉപയോഗം കുറയ്ക്കാനായി വൈ-ഫി യില്‍ മാത്രമായി എനേബിള്‍ ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.
വിന്‍ഡോസ് , ഐഫോണ്‍ വേര്‍ഷനുകളും ഈ ആപ്ലിക്കേഷനുണ്ട്.

Category : Free

DOWNLOAD

Comments

comments