എളുപ്പത്തില്‍ ജിഫ് ആനിമേഷന്‍ ഉണ്ടാക്കാന്‍ Instagiffer


ജിഫ് ആനിമേഷനുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ച് മുമ്പ് ഇവിടെ എഴുതിയിട്ടുണ്ട്. സൈസ് കുറവും, ആകര്‍ഷകത്വവുമാണ് ജിഫ് ആനിമേഷനുകളുടെ പ്രത്യേകത. ഇവ നിര്‍മ്മിച്ച് വെബ്സൈറ്റുകളിലോ, ബ്ലോഗുകളിലോ പ്രദര്‍ശിപ്പിക്കാനുമാകും. അത്തരത്തില്‍ ജിഫ് ആനിമേഷന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു ഫ്രീ ആപ്ലിക്കേഷനാണ് Instagiffer.
Instagiffer - Compuhow.com
ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍ ചെയ്യുമ്പോള്‍ ഒരു വീഡിയോ തെരഞ്ഞെടുക്കാനുള്ള ഒപ്ഷന്‍ ലഭിക്കും. അപ്പോള്‍ തന്നെ വിന്‍ഡോസില്‍ നിന്ന് സ്ക്രീന്‍ കാപ്ചര്‍ ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

തെരഞ്ഞെടുത്ത വീഡിയോ ലോഡ് ചെയ്താല്‍ അതില്‍ നിന്ന് ആവശ്യമുള്ള ഭാഗം സമയം നല്കി സെലക്ട് ചെയ്യാം. സ്മൂത്ത്മനെസ്, ഫ്രെയിം സൈസ്, ക്വാളിറ്റി, ബ്രൈറ്റ്നസ്, ഫ്രെയിം റേറ്റ്, ഇഫക്ടുകള്‍ എന്നിവയ്ക്കൊപ്പം ടെക്സ്റ്റും ഇതിലേക്ക് ആഡ് ചെയ്യാം.

മറ്റ് ജിഫ് ഫയലുകളെ എഡിറ്റ് ചെയ്യാനും, ഇമേജുകളില്‍ നിന്ന് ആനിമേഷനുണ്ടാക്കാനും ഇതുപയോഗിച്ച് സാധിക്കും.

http://instagiffer.com/

Comments

comments