കലണ്ടറുണ്ടാക്കാം


ഡിജിറ്റല്‍ ഏജില്‍ കലണ്ടറുകളുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. ഫോണുകളും മറ്റും കലണ്ടറുകളും, റിമൈന്‍ഡറുകളുമൊക്കെയുള്ളതിനാല്‍ പേപ്പര്‍ കലണ്ടറുകള്‍ക്ക് അത്ര പ്രിയം ഇന്നില്ല. എന്നിരുന്നാലും ഏറയിടങ്ങളില്‌‌‌‍ പേപ്പര്‍ കലണ്ടഠുകള്‍ ഉപയോഗിക്കുന്നുണ്ട്. എളുപ്പത്തില്‍ കലണ്ടര്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഒരു ടൂളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
Calme calendar maker - Compuhow.com
ഇത് ഉപയോഗിച്ച് കലണ്ടറുണ്ടാക്കി പ്രിന്റെടുക്കുകയുമാകാം.
Calme ഒരു ഫ്രീ ആപ്ലിക്കേഷനാണ്. ടെപ്ലേറ്റുകളുടെ വലിയൊരു ശേഖരം ഇതിലുണ്ട്. ഇത് വളരെ എളുപ്പത്തില്‍ പേഴ്സണലൈസ് ചെയ്യാനുമാകും. കലണ്ടറിലേക്കുള്ള ചിത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന അവസരത്തില്‍ അപ്‍ലോഡ് ചെയ്യാം. ലെറ്റര്‍, ലീഗല്‍, എ5 സൈസുകളിലൊക്കെ ഇതില്‍ കലണ്ടര്‍ നിര്‍മ്മിക്കാനാവും.

പ്ലാനറുകളും ഇതില്‍ നിര്‍മ്മിച്ചെടുക്കാനാവും. അതുപോലെ അവധി ദിനങ്ങളൊക്കെ മാനുവലായി നിങ്ങള്‍ക്ക് ആഡ് ചെയ്യാനാവും. ഓഫിസിലൊക്കെ സ്വന്തം ക്യൂബിക്കിളിന്റെ ചുവരില്‍ പതിക്കാന്‍ ഇത്തരം കലണ്ടര്‍ ധാരാളമാണ്.

DOWNLOAD

Comments

comments