അടിപൊളി ഫ്ലയറുകള്‍ നിര്‍മ്മിക്കാം

Smore - Compuhow.com

ഓണ്‍ലൈന്‍ ഇന്‍വിറ്റേഷനുകളൊക്കെ കൂടി വരുന്ന ഈ സമയത്ത് അത്തരമൊരു ആകര്‍ഷകമായ ക്ഷണക്കത്തോ, ബ്രോഷറോ തയ്യാറാക്കി പബ്ളിഷ് ചെയ്യണമെന്ന് തോന്നാറുണ്ടോ? വെറുതെ ആളെ ക്ഷണിക്കാനും ഷൈന്‍ ചെയ്യാനും മാത്രമല്ല മാര്‍ക്കറ്റിംഗിനും ഫ്ലൈയറുകള്‍ അനിവാര്യമാണ്. ഫോട്ടോഷോപ്പ് പരിജ്ഞാനമില്ലാത്തവര്‍ക്ക് ഇത്തരത്തിലൊന്ന് ഉണ്ടാക്കണമെങ്കില്‍ ഏതെങ്കിലും ഡിസൈനറേയോ, അതല്ലെങ്കില്‍ അറിയാവുന്ന സുഹൃത്തിനേയോ ആശ്രയിക്കേണ്ടി വരും.
എന്നാല്‍ സ്വന്തം ഒന്ന് നിര്‍മ്മിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളെ സഹായിക്കാനുള്ളതാണ് Smore.

പ്രൊഫഷണല്‍ ലുക്കുള്ള ബ്രോഷറുകളും, ക്ഷണക്കത്തുകളുമൊക്കെ ഈ വെബ് സര്‍വ്വീസ് ഉപയോഗിച്ച് എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാം.
ഇതിന് ആദ്യം ഫേസ്ബുക്ക് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് പല വിധ കാറ്റഗറികളില്‍ നിന്ന് ഇഷ്ടമുള്ളത് സെലക്ട് ചെയ്യാം.
ഇതിന് പുറമേ നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്ലൈയര്‍ ഉള്‍പ്പെട്ട പേജ് പ്രമോഷനായി ഉപയോഗിക്കുകയും ചെയ്യാം. സ്വന്തമായി ഡൊമെയ്ന്‍ ഉള്ളവര്‍ക്ക് അതുപയോഗിച്ച് ഷെയര്‍ ചെയ്യാം.

VISIT SITE

Leave a Reply

Your email address will not be published. Required fields are marked *