മെയില്‍ വരുമ്പോള്‍ ഫോണിലറിയാം


ദിവസം മുഴുവന്‍ കംപ്യൂട്ടറിന് മുന്നില്‍ ജോലി ചെയ്യുന്നവര്‍ക്ക് മെയിലുകള്‍ ജോലിയുടെ ഒരു പ്രധാന ഭാഗമായിരിക്കും. ജോലിസംബന്ധമായ നിരവധി മെയിലുകള്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കും. ഇവയൊക്കെ ഉടന്‍ തന്നെ ചെക്ക് ചെയ്യേണ്ടവയുമാകും.
Anyway find - Compuhow.com
എന്നാല്‍ കുറച്ച് സമയത്തേക്ക് കംപ്യൂട്ടറിന് അടുത്ത് നിന്ന് മാറി മറ്റെവിടേക്കെങ്കിലും പോകേണ്ടി വന്നാല്‍ മെയിലുകള്‍ വരുന്നത് അറിയാനാവില്ല. അതിന് വേണ്ടി ഇടക്കിടക്ക് ഫോണില്‍ മെയില്‍ ചെക്ക് ചെയ്യേണ്ടി വരും. എന്നാല്‍ ഇങ്ങനെയല്ലാതെ മെസേജ് വഴി മെയില്‍ വരുന്നത് അറിയാന്‍ സാധിക്കുന്ന സംവിധാനമാണ് AwayFind. ഇത് ഉപയോഗിച്ചാല്‍ പ്രധാന മെയിലുകള്‍ വരുമ്പോള്‍ ഫോണില്‍ മെയില്‍ അലര്‍ട്ട് ലഭിക്കും.
Away find 3 - Compuhow.com


ക്രോമില്‍ ഇത് എക്സ്റ്റന്‍ഷനായി ഉപയോഗിക്കാം. എന്നാല്‍ അല്ലാതെ ഉപയോഗിക്കുന്നതിന് സാമാന്യം വലിയൊരു തുക സബ്സ്ക്രിപ്ഷന്‍ ഫീസിനത്തില്‍ നല്കേണ്ടതുണ്ട്.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുമ്പോള്‍ ജിമെയില്‍ അക്കൗണ്ടില്‍ പേരിനടുത്തായി ഒരു മെയില്‍ ഐക്കണ്‍ വരും. അവിടെ ക്ലിക്ക് ചെയ്ത് ഏത് അഡ്രസുകളാണ് പ്രധാനപ്പെട്ടവ എന്ന് സെറ്റ് ചെയ്യാം. പിന്നെ ആ അഡ്രസുകളില്‍ നിന്ന് മെയില്‍ വന്നാല്‍ അത് മെസേജായി ഫോണില്‍ ലഭിക്കുകയും ചെയ്യും.

DOWNLOAD

Comments

comments