വിന്‍ഡോസ് 8 ലോക്കിങ്ങ് 7 ല്‍


Winlock - Compuhow.com

വിന്‍ഡോസ് 8 ലെ ലോഗിന്‍ സ്ക്രീന്‍ വളരെ ആകര്‍ഷകവും മുന്‍ വേര്‍ഷനുകളേക്കാല്‍ വളരെ മികച്ചതുമാണ്. പിസി ലോക്ക് ചെയ്യുമ്പോഴും ഇതേ സ്ക്രീന്‍ പ്രത്യക്ഷമാകും. എന്നാല്‍ വിന്‍ഡോസ് 8 അല്ല നിങ്ങളുപയോഗിക്കുന്നതെങ്കിലും അതുപോലെയുള്ള ഒരു സ്ക്രീന്‍ ലഭിക്കുന്ന തരത്തില്‍ നിങ്ങളുടെ കംപ്യൂട്ടറിനെ മാറ്റാന്‍ സാധിക്കും. WinLockPro എന്ന പ്രോഗ്രാമാണ് ഇതിന് സഹായിക്കുക.

വിന്‍ഡോസ് 8 നെ സമര്‍ത്ഥമായി അനുകരിക്കുന്നതാണ് ഈ പ്രോഗ്രാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്ത് ഡബില്‍ ക്ലിക്ക് ചെയ്ത് ലോഞ്ച് ചെയ്യാം. Ctrl + L അടിച്ചും ഇത് തുറക്കാം. ആദ്യ തവണ ഒരു യൂസര്‍നെയിം, പാസ്വേഡ്, റിക്കവറി എന്നിവ ഇമെയില്‍ നല്കാന്‍ ആവശ്യപ്പെടും.

അത് നല്കുന്നതോടെ കംപ്യൂട്ടര്‍ ലോക്ക് ചെയ്യും. ടൈം, ഡേറ്റ്, ബാക്ക് ഗ്രൗണ്ട് എന്നിവയെല്ലാമുള്ള വിന്‍ഡോസ് 8 ലേതിന് സമാനമായ സ്ക്രീന്‍ കാണാനാവും. ലോക്ക് സ്ക്രീനില്‍ ഡബിള്‍ ക്ലിക്ക് ചെയ്തും അണ്‍ലോക്ക് ചെയ്യാനാവും.
ആരെങ്കിലും അനധികൃതമായി സിസ്റ്റം ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ഇമെയില്‍ വഴി അലെര്‍ട്ടും ലഭിക്കും.

http://www.winlockpro.org/

Comments

comments