ത്രിജി ലിമിറ്റഡ് ഡാറ്റാപ്ലാന്‍ കീശ ചോര്‍ത്താതിരിക്കാന്‍ ! (for beginners)


Reduce 3g data consumption - Compuhow.com
ത്രി ജി സംവിധാനം ഇന്ത്യയില്‍ വ്യാപകമായി വരുന്നതേയുള്ളു. നെറ്റ് വര്‍ക്കുകള്‍ പൂര്‍ണ്ണമായും ഇതുപയോഗിച്ച് തുടങ്ങുന്നതോടെ നിരക്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ റിലയന്‍സ് ചില ഏരിയകളില്‍ കഴിഞ്ഞ ദിവസം ത്രിജി റേറ്റുകള്‍, ടു ജിക്ക് തുല്യമാക്കി മാറ്റിയിരുന്നു. എന്നിരുന്നാലും ഇപ്പോള്‍ എല്ലാ നെറ്റ് വര്‍ക്കുകളിലും തന്നെ ത്രി റേറ്റ് വളരെ കൂടുതലാണ്. ഭൂരിപക്ഷം പേരും ലിമിറ്റഡ് പ്ലാനായിരിക്കും ഉപയോഗിക്കുന്നതും.ഡാറ്റ കാര്‍‌ഡ് ഉപയോഗിച്ച് നെറ്റ് എടുക്കുന്നവര്‍ക്ക് ഉപയോഗം പരിധി കടക്കാനിടയുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ലിമിറ്റഡ് പ്ലാന്‍ ഡാറ്റ ഉപയോഗം കുറയ്ക്കാം.

1.അപ‍്ഡേഷനുകള്‍ ഡിസേബിള്‍ ചെയ്യുക

വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ ഒ.എസ് അപ്ഡേഷനുകള്‍ ഡിസേബിള്‍ ചെയ്യുക. അല്ലെങ്കില്‍ നെറ്റ് കണക്ട് ചെയ്യുന്നതേ അപ്ഡേഷന്‍ നടക്കുകയും ഏറെ ഡാറ്റ അതിനായി വേണ്ടി വരുകയും ചെയ്യും. ചില പ്രോഗ്രാമുകളും ഇങ്ങനെ ഡിസേബിള്‍ ചെയ്യാം.

2. ഓപറ ബ്രൗസര്‍ ഉപയോഗിക്കുക. അതില്‍ ടര്‍ബോ സംവിധാനം എനേബിള്‍ ചെയ്യുക. സ്പീഡ് കുറഞ്ഞ കണക്ഷനുകളില്‍ ഡാറ്റ ഉപയോഗം കുറയ്ക്കുന്നതിനുള്ള സംവിധാനമാണിത്.
Opera Menu > Settings >Preferences > WebPages >Opera Turbo

3. ആഡ് ബ്ലോക്കിങ്ങ്
ബ്രൗസ് ചെയ്യുമ്പോള്‍ പരസ്യങ്ങള്‍ വലിയ ശല്യമാണ്. പല പരസ്യങ്ങളും ലോഡ് ചെയ്യാന്‍ ഏറെ സമയമെടുക്കും. അതിന് ബ്രൗസറില്‍ ആഡ് ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുക.
https://adblockplus.org/en/chrome

4. നിങ്ങള്‍ വായിക്കുകയോ, അതല്ലെങ്കില്‍ എന്തെങ്കിലും ടെക്സ്റ്റുകള്‍ തിരയുകയോ ആണെങ്കില്‍ ഇമേജ് ബ്ലോക്ക് ചെയ്യാം. കാണാനല്പം ഭംഗി കുറയുമെങ്കിലും, പേജ് വേഗത്തില്‍ ലോഡ് ചെയ്യുകയും, ഇന്റര്‍നെറ്റ് ഉപയോഗം കുറയുകയും ചെയ്യും.

https://adblockplus.org/en/chrome

Comments

comments