വരയ്ക്കാന്‍ പഠിക്കാം


Draw cartoons - Compuhow.com
പടം വരയ്ക്കാന്‍ താല്പര്യമുള്ളവര്‍ ഏറെയുണ്ടാകും. എന്നാല്‍ എങ്ങനെ വരക്കണം എന്നറിയുകയുമില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. പടം വരയ്ക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് അവധിക്കാലത്ത് പരിശീലനങ്ങളൊക്കെ നടത്താറുണ്ടല്ലോ. എന്നാല്‍ കാശുമുടക്കാതെ പടം വര പഠിക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സ്റ്റെപ്പ് ബൈ സ്റ്റെപ്പായി കഥാപാത്രങ്ങളെ ഇതില്‍ വരയ്ക്കുന്ന വിധം വീഡിയോ ആയി ചേര്‍ത്തിരിക്കുന്നു. കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളൊക്കെ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വീഡിയോയുടെ ഇടത് വശത്ത് സ്റ്റെപ്പുകള്‍ നമ്പറിട്ട് നല്കിയിരിക്കുന്നു. അതില്‍ ക്ലിക്ക് ചെയ്ത് ഓരോ സ്റ്റെപ്പും മനസിലാക്കാം.
ആനിമല്‍സ്, കാര്‍‌ട്ടൂണ്‍സ്, പീപ്പിള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ ആനിമേഷനുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സൈന്‍ അപ് ചെയ്ത് ഉപയോഗിച്ചാന്‍ നിങ്ങളുടെ ട്യൂട്ടോറിയല്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം.
കുട്ടികള്‍ക്ക് നല്കാവുന്ന ഒരു നല്ല സൈറ്റാണ് sketchheroes.

http://www.sketchheroes.com/
ഇനി മലയാളത്തില്‍ ചിത്രകലാപഠനം ആവശ്യമെന്ന് തോന്നുന്നുവെങ്കില്‍ ഉപയോഗിക്കാവുന്ന സൈറ്റാണ്

http://www.hamtoons.com/
മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ പഠന സൈറ്റായ ഇവിടെ ചിത്രംവര, ഗ്രാഫിക് ഡിസൈന്‍, വെബ് ഡിസൈന്‍, ഫ്ലാഷ് എന്നിവയും പഠിക്കാനാവും.

Comments

comments