ഉച്ചാരണം പഠിക്കാം…

യൂണിവേഴ്സല്‍ ലാംഗ്വേജ് എന്നാണല്ലോ ഇംഗ്ലീഷിനെപ്പറ്റി പറയുക. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ജോലി കണ്ടെത്താന്‍ ഇന്ന് വലിയ പ്രയാസമുണ്ടാകില്ല. എഴുത്തും , വായനയും മാത്രം പോര സംസാരിക്കാന്‍ കൂടിയറിയണം. നാട്ടില്‍ ഓരോ കവലക്കും സ്പോക്കണിംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ടെങ്കിലും അവയൊക്കെ വേണ്ടും വിധം ഉപയോഗപ്പെടുത്തുന്നവര്‍ ചുരുക്കമാണ്.

ഇംഗ്ലീഷില്‍ വലിയ അറിവില്ലാത്തവരുടെ ഏറ്റവും വലിയ പ്രശ്നമാണ് ഉച്ചാരണതകരാറ്. ചെറുപ്പത്തില്‍ പഠിച്ച വാക്കുതന്നെ കോളേജിലെത്തുമ്പോള്‍ വേറൊരു കോലത്തിലാവും കേള്‍ക്കുക. ശരിയായ ഉച്ചാരണം പഠിച്ചിരിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് ക്ലാസ്സിനൊന്നും പോകാതെ തന്നെ എങ്ങനെ ഉച്ചാരണം പഠിക്കാമെന്ന് നോക്കാം.
പേരുകള്‍ നല്കി അവയുടെ ഉച്ചാരണം എങ്ങനെയെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഏതാനും സൈറ്റുകളെ പരിചയപ്പെടാം.
Hear names - Compuhow.com
Hear Names
ഇതില്‍ സൈറ്റില്‍ പോയി പേര് ടൈപ്പ് ചെയ്ത് എന്റര്‍ അടിക്കുക.തുടര്‍ന്ന് നല്കിയ വാക്കും അതിനോട് സാമ്യതയുള്ള കുറെ വാക്കുകളും ഡിസ്പ്ലേ ചെയ്യും. അവയുടെ താഴെ ക്ലിക്ക് ചെയ്ത് ഉച്ചാരണം കേള്‍ക്കാം. അഥവാ നിങ്ങള്‍ തിരയുന്ന വാക്ക് കാണുന്നില്ലെങ്കില്‍ അത് സബ്മിറ്റ് ചെയ്യാനും സാധിക്കും.
www.hearnames.com

Pronounce Names
മുകളില്‍ പറഞ്ഞ സൈറ്റിന് ഏറെക്കുറെ സമാനമായതാണ് ഇതും. ഇതില്‍ പേരുകളുടെ ഒരു വലിയ കളക്ഷനാണുള്ളത്. പേര് സെര്‍ച്ച് ചെയ്ത് പ്രൊനൗണ്‍സിയേഷന്‍ കണ്ടുപിടിക്കാം.
http://www.pronouncenames.com/

Inogolo
ഈ സൈറ്റില്‍ സൗണ്ടിനൊപ്പം ഫൊണെറ്റിക്സും കാണാനാവും. പേരുകള്‍ നല്കി സെര്‍ച്ച് ചെയ്ത അവ കണ്ടെത്താം.
www.inogolo.com

ഇനി വാക്കുകളുടെ ഉച്ചാരണമാണ് കേള്‍ക്കേണ്ടതെങ്കില്‍ ഉപയോഗിക്കാവുന്ന സൈറ്റാണ് forvo. ഇതില്‍ ഇംഗ്ലീഷ് മാത്രമല്ല ഇരുനൂറിന് മേലെ ഭാഷകളില്‍ ഉച്ചാരണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
http://www.forvo.com/

Leave a Reply

Your email address will not be published. Required fields are marked *