കുട്ടികള്‍ക്ക് കണക്ക് പഠിക്കാനൊരു സൈറ്റ്

Xtramath - Compuhow.com
കണക്ക് എന്ന വിഷയം എല്ലാക്കാലത്തും കുറേപ്പേര്‍ക്ക് ഒരു തലവേദനയാണ്. കുട്ടികളില്‍ ബഹുഭൂരിപക്ഷവും കണക്കിനോട് വെറുപ്പുള്ളവരാണ്. എന്നാല്‍ കണക്ക് പഠിക്കാതിരുന്നാല്‍ അത് പ്രശ്നമാവുകയും ചെയ്യും. കുട്ടികള്‍ കണക്കിനോട് വെറുപ്പ് കാണിക്കുന്നതിനുള്ള പ്രധാന കാരണം ചെറുപ്പത്തില്‍ രസകരമായ രീതിയില്‍ അവര്‍ കണക്ക് പഠിക്കാത്തതാണ്.

രസകരമായ രീതിയില്‍ കണക്കിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പഠിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാനാവും. കുട്ടികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന ഒരു സൈറ്റാണ് xtramath.

രസകരമായ രീതിയില്‍ കംപ്യൂട്ടറുപയോഗിച്ച് ഗണിത ക്രിയകള്‍ ചെയ്യുന്നത് കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക. ഈ സൈറ്റ് ഉപയോഗപ്പെടുത്താന്‍ ആദ്യം സൈന്‍ അപ് ചെയ്യുക. ലഭിക്കുന്ന പിന്‍ നമ്പറുപയോഗിച്ച് ലോഗിന്‍ ചെയ്യാം.

ലോഗിന്‍ ചെയ്യുമ്പോള്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്കണം. ഈ ചെറിയ ടെസ്റ്റുകള്‍ വഴി കുട്ടിക്ക് ഏതൊക്കെ മേഖലയിലാണ് അറിവില്ലായ്മയെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
വളരെ യൂസര്‍ഫ്രണ്ട്‍ലിയായ ഒരു ഇന്‍റര്‍ഫേസാണ് ഈ സൈറ്റിന്‍റേത്.


https://www.xtramath.org/

Leave a Reply

Your email address will not be published. Required fields are marked *