കുട്ടികള്‍ക്ക് ജിയോഗ്രഫി പഠിക്കാന്‍….


കുട്ടികള്‍ക്ക്പഠനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന എത്ര സൈറ്റ് വേണമെങ്കിലും ഇന്റര്‍നെറ്റില്‍ ലഭിക്കും. ഏത് വിഷയത്തിനും ഇത്തരം ഉപകാര പ്രദങ്ങളായ സൈറ്റുകളുണ്ട്. ജിയോഗ്രഫി പഠനത്തിന് ഉപയോഗിക്കാവുന്ന മികച്ച ഒരു സൈറ്റാണ് seterra.
മാപില്‍ ക്ലിക്ക് ചെയ്ത് ജിയോഗ്രഫി പഠിക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണിത്. ഭുഖണ്ഡത്തിലെ ഏത് ഏരിയയും നിങ്ങള്‍ക്ക് സെല്ക്ട് ചെയ്യാം. ഒരു നഗരത്തിന്റെ, അല്ലെങ്കില്‍ പ്രാധാന്യമുള്ള ഒരു പ്രദേശത്തിന്റെ പേര് നിങ്ങള്‍ക്ക് ലഭിക്കും. മാപ്പില്‍ നിങ്ങള്‍ കൃത്യമായി ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് പോയിന്റ്‌സ് ലഭിക്കും. മൂന്ന് ക്ലിക്കുകള്‍ തെറ്റിയാല്‍ ശരിയായ ഉത്തരം കാണിച്ച് തരും.ഇത് ഓണ്‍ലൈനായി മാത്രമല്ല ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനായും ഉപയോഗിക്കാം.
http://online.seterra.net/en/ in

Comments

comments