ശരീരഘടന പഠിക്കാം !


Human body - Compuhow.com
മനുഷ്യ ശരീരത്തെക്കുറിച്ച് പഠിക്കേണ്ട ആവശ്യം പലര്‍ക്കുമുണ്ടാകും. പ്രത്യേകിച്ച് സ്കൂളുകളിലും മറ്റും പഠിക്കുമ്പോള്‍. എന്നാല്‍ ചലപ്പോഴൊക്കെ പഠനാവശ്യത്തിനൊന്നുമല്ലാതെ, വെറുതെ മനസിലാക്കിയിരിക്കാനായി നമ്മളും അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പറ്റി ഗൂഗിളില്‍ തിരയാറുണ്ടാകും. പല സൈറ്റുകളും ഇക്കാര്യത്തില്‍ മികച്ച അറിവ് നല്കുന്നവയായുണ്ട്. എന്നാല്‍ ശരീരം മുഴുവനും പ്രതിപാദിക്കുന്ന ഗ്രാഫിക്സ് വഴി അവയെ മനസിലാക്കാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് innerbody.com.

ശരീരത്തെക്കുറിച്ച് മനസിലാക്കാന്‍ ഇന്ററാക്ടീവായി ഒരുക്കിയിരിക്കുന്ന ഈ സൈറ്റില്‍ ഓരോ അയവവും പ്രത്യേകമായി തെരഞ്ഞെടുക്കാം. സ്കെലിറ്റല്‍ സിസ്റ്റം, മസ്കുലര്‍ സിസ്റ്റം എന്നിങ്ങനെ പല വിഭാഗങ്ങളായി ഇവ തിരിച്ചിരിക്കുന്നു.
ചിത്രങ്ങളുടെ ആംഗിള്‍ റൊട്ടേറ്റ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

Comments

comments