ലാപ്ടോപ്പ് ഇടക്കിടെ ഓഫാകുന്നുണ്ടോ?



കംപ്യൂട്ടര്‍ ഉപയോഗിച്ച് കാലപ്പഴക്കം ചെല്ലുമ്പോള്‍ പല തകരാറുകളും കണ്ടുതുടങ്ങും. നിങ്ങളുടെ ലാപ്ടോപ്പ് ഇടക്കിടെ ഓഫായിപ്പോകുന്നുണ്ടോ. പലരും ഇതിന് പ്രഥമ കാരണമായി പരിഗണിക്കുക വൈദ്യുതി കണക്ഷനിലെ പ്രശ്നങ്ങളാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് സംഭവിക്കാം. അവയില്‍ പ്രധാനപ്പെട്ട ചില കാരണങ്ങളിതാ.

1. ഫാന്‍ തകരാറ്-ഓവര്‍ ഹീറ്റിങ്ങ് – ലാപ്ടോപ്പ് ഇടക്കിടെ ഓഫാകുന്നതിന് കാരണമാകാവുന്ന ഒന്നാണ് ഓവര്‍ ഹീറ്റിങ്ങ്. ഒരു പക്ഷേ ഫാനില്‍ പൊടിയടിഞ്ഞ് ശരിയായി പ്രവര്‍ത്തിക്കാത്തതാവും തകരാറുണ്ടാക്കുന്നത്. ഗ്രാഫിക് കാര്‍ഡ്, പ്രൊസസര്‍ എന്നിവയിലെ ഫാന്‍ ശരിയായി വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന് ഉറപ്പാക്കുക.

2. ഹാര്‍ഡ് വെയര്‍ തകരാറ് – ഹാര്‍ഡ് വെയര്‍ തകരാറുകള്‍ മൂലവും ലാപ്‍ടോപ്പ് ഓഫാവാം. പുതിയ ഹാര്‍ഡ് വെറുകളെന്തെങ്കിലും അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് നീരീക്ഷിക്കണം.

3. വോള്‍ട്ടേജ് തകരാറ് – ചാര്‍ജ്ജറുകളുടെ തകരാറുകള്‍ മൂലം കംപ്യൂട്ടര്‍ ഇടയ്ക്കിടെ ഓഫാകാം.

4. ഡിസ്പ്ലേ ഡ്രൈവര്‍ ക്രാഷ് – ഓപ്പേററ്റിംഗ് സിസ്റ്റം തകരാറ്, ഡ്രൈവറുകള്‍ മാറ്റുക തുടങ്ങിയ കാരണങ്ങളാല്‍ ഈ പ്രശ്നമുണ്ടാകാം.

5. മറ്റൊരു കാരണമാകാവുന്നത് കംപ്യൂട്ടര്‍ വൈറസുകളാണ്. ചില വൈറസുകള്‍ ഇത്തരത്തില്‍ ഓഫാക്കുകയും റീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യും.

Comments

comments