ചിറക് കരിഞ്ഞ കിനാവുകളില്‍ കുഞ്ചാക്കോയും റിമയും ഒന്നിക്കുന്നു


ഇടുക്കി പശ്ചാത്തലമാക്കി നവാഗതനായ സന്തോഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും റിമാ കല്ലിങ്കലും ആദ്യമായി ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന റോള്‍ അവതരിപ്പിക്കുന്ന ചിറക് കരിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലാകും ഇരുവരും ഒന്നിക്കുക. കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ച ഭയ്യ ഭയ്യ എന്ന ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary : Kunchacko and Rima Is Teaming up for Chiraku Karinja Kinakkal

Comments

comments