ആന്‍ഡ്രോയ്ഡ് ഫോണുപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക..


Android Security tips - Compuhow.com
ഏറ്റവും ജനപ്രിയമായ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായി ആന്‍ഡ്രോയ്ഡ് മാറിയത് വളരെ പെട്ടന്നാണ്. ആഡ് ചെയ്യാവുന്ന ആപ്ലിക്കേഷനുകളുടെ വൈവിധ്യവും, എണ്ണവുമാകാം ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ കിട്ടുന്ന ആപ്ലിക്കേഷനുകളെല്ലാം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആന്‍റിവൈറസ് ഉപയോഗിക്കാതെ സകല സൈറ്റും കയറി ഇറങ്ങുന്ന ഫലമാകും ഉണ്ടാവുക. ഇന്ന് ഏറെ സുരക്ഷാഭീഷണി ഉയര്‍ത്തുന്ന ഒന്നായി ആന്‍ഡ്രോയ്‍ഡ് മാറിയിരിക്കുന്നു. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

1. ആന്റിവൈറസ് പ്രൊട്ടക്ഷന്‍ –
ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ആന്‍റി വൈറസ് പ്രോഗ്രാം ഫോണില്‍ ഉപയോഗിക്കുക. ഫ്രീയായി ലഭിക്കുന്ന നിരവധി സെക്യൂരിറ്റി ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറിലുണ്ട്. അവാസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഓട്ടോസ്കാനും എനേബിള്‍ ചെയ്തിടുക.

2.ആപ്ലിക്കേഷനുകളെ ശ്രദ്ധിക്കുക –
ഓരോ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന അവസരത്തില്‍ പെര്‍മിഷനുകള്‍ ആവശ്യപ്പെടും. അവാസ്ററിലെ പ്രൈവസി അഡ്വൈസര്‍ ഇതില്‍ നിങ്ങള്‍ക്ക് പിന്തുണ നല്കും. നിങ്ങളുടെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ള ആപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് ഇതിലുണ്ടാവും. വിശ്വാസ്യതയുള്ള ആപ്ലിക്കേഷനുകള്‍ മാത്രം ഉപയോഗിക്കുക. അല്ലാത്തവ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.

3. തെഫ്റ്റ് പ്രൊട്ടക്ഷന്‍
ആന്റി തെഫ്റ്റ് പ്രൊട്ടക്ഷന്‍ മൊബൈലില്‍ ഉപയോഗിക്കുക. ഇത് മൊബൈലില്‍ ഉപയോഗിക്കുക വഴി നിങ്ങളുടെ മോഷണം പോവുകയോ, നഷ്ടപ്പെടുകയോ ചെയ്ത മൊബൈല്‍ ട്രാക്ക് ചെയ്യാവുന്നതാണ്. ഈ സംവിധാനം ഉപയോഗിച്ച് ഫോണ്‍ ട്രാക്ക് ചെയ്യുകയും ഡാറ്റകള്‍ നീക്കം ചെയ്യുകയും ചെയ്യാം.

4. ആപ് ഷീല്‍ഡ്
ആപ് ഷീല്‍ഡ് വൈറസുകളില്‍ നിന്ന് സംരക്ഷണം നല്കും. വെബ് ഷീല്‍ഡ് സുരക്ഷിതമായ ബ്രൗസിങ്ങ് ഉറപ്പാക്കും. പിഷിങ്ങ് സൈറ്റുകളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ ഇത് സഹായകരമാണ്.

Comments

comments