കിഡ് ലോഗര്‍


കുട്ടികള്‍ക്ക് പഠനാവശ്യത്തിന് കംപ്യൂട്ടര്‍ വാങ്ങി നല്‍കാത്ത മാതാപിതാക്കള്‍ ഇന്ന് ചുരുക്കമാണ്. അവരത് എന്തിന് ഉപയോഗിക്കുന്നു എന്ന് പലരും പിന്നീട് അന്വേഷിക്കാറില്ല. ഇന്റര്‍നെറ്റ് ദുരുപയോഗം കൂടിവരുന്ന ഇക്കാലത്ത് കുട്ടികളുടെ ഇന്‍റര്‍നെറ്റ്, കംപ്യൂട്ടര്‍ ഉപയോഗത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ചെറിയകുട്ടികളെ സ്വതന്ത്രരായി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കാതിരിക്കുകയാണുചിതം.
എന്നാല്‍ മാതാപിതാക്കള്‍ സ്ഥലത്തില്ലാത്ത സാഹചര്യങ്ങളില്‍ കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കുന്നത് നന്നായിരിക്കും. ഇതിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് (KidLogger)കിഡ് ലോഗര്‍.

വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനാണ് ഇത്. ഫോണിന് വേണ്ടി ആന്‍ഡ്രോയ്ഡ്, സിംബിയന്‍ വേര്‍ഷനുകളുമുണ്ട്. കീസ്ട്രോക്കുകള്‍ നിരീക്ഷിക്കാന്‍ ഈ പ്രോഗ്രാം ഉപയോഗപ്പെടുത്താം. നിശ്ചിത സമയം ഇടവിട്ട് കംപ്യൂട്ടറിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കാനും ഇതുപയോഗിച്ച് സാധിക്കും. ഡാറ്റകള്‍ പാസ്വേഡ് വഴി പ്രൊട്ടക്ട് ചെയ്യാനും ഇതില്‍ സാധിക്കും. തികച്ചും ഫ്രീയായി ഇത് ഉപയോഗിക്കാം എന്നതുതന്നെയാണ് ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ മെച്ചം.
www.kidlogger.net

Comments

comments