കമല്‍- – ജയറാം ടീം വീണ്ടും

Jayaram kamal - Keralacinema.com
കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി ഒട്ടേറെ കമല്‍ ചിത്രങ്ങളില്‍ നായകനായ ജയറാം അവസാനമായി അഭിനയിച്ച കമല്‍ ചിത്രം സ്വപ്നസഞ്ചാരിയായിരുന്നു. നടന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് എസ്. സുരേഷ് ബാബുവാണ്. കമല്‍ അവസാനം സംവിധാനം ചെയ്ത സെല്ലുലോയ്ഡ് നിരൂപക പ്രശംസയും, വാണിജ്യവിജയവും നേടിയ ചിത്രമാണ്. നേരത്തെ തന്നെ സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ചിത്രമാണ് നടന്‍.

Leave a Reply

Your email address will not be published. Required fields are marked *