കാളിദാസന്‍ ഉടന്‍ ബിഗ് സ്ക്രീനിലെത്തുമെന്ന് ജയറാം

Kalidaan soon to be seen in screen

ബാലതാരമായി അച്ഛനോടൊപ്പം വന്ന് മലയാളികളെ കീഴടക്കിയ കാളിദാസനെ കുറേനാളായി സിനിമാലോകത്ത് കാണാതായിട്ട്. മകനെവിടെയെന്ന ചോദ്യത്തിന് പഠിക്കുകയാണെന്ന് മറുപടി പറഞ്ഞ് ജയറാമിനു മടുത്തു. ഇപ്പോളിതാ ജയറാം തന്നെ കാളിദാസന്‍ അടുത്തു തന്നെ വെളിത്തിരയിലേക്ക് എത്തുമെന്നു പറഞ്ഞിരിക്കുന്നു. കാളിദാസന്‌ സിനിമയിലാണ്‌ താല്‍പ്പര്യമെന്നും പഠിത്തം കഴിഞ്ഞാലുടന്‍ സിനിമയിലെത്തുമെന്നും ജയറാം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചെന്നൈയിലെ ലയോള കോളേജില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്‌ കാളിദാസനിപ്പോള്‍ . ഈയിടെ ജയറാമും കാളിദാസനും ഒരു മുണ്ടിന്‍റെ പരസ്യത്തില്‍ ഒരുമിച്ചിരുന്നു. നടന്മാരുടെയും സംവിധായകുരുടെയും മക്കള്‍ സിനിമയില്‍ സ്ഥാനമുറപ്പിക്കുന്നത് ഇപ്പോള്‍ പതിവായിരിക്കയാണ്. അതില്‍ ദുല്‍ഖറും, ഫഹദും വിനീത് ശ്രീനിവാസനും അവരുടേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഈ കൂട്ടത്തിലേക്ക് കടന്നു വരാനുള്ളത് കാളിദാസും മോഹന്‍ലാലിന‍്റെ മകന്‍ പ്രണവുമാണ്.

English Summary : Kalidaan soon to be seen in screen!!

Leave a Reply

Your email address will not be published. Required fields are marked *