ഒറ്റ ഡാഷ് ബോര്‍ഡ് – മള്‍ട്ടിപ്പിള്‍ ക്ലൗഡ് സര്‍വ്വീസ്

ക്ലൗഡ് സ്റ്റോറേജുകള്‍ ഇന്ന് നിരവധിയുണ്ട്. ഇവയൊക്കെ മികച്ച ഓണ്‍ലൈന്‍ സ്റ്റോറേജ് ശേഷി നല്കുന്നവയുമാണ്. ഇത്തരം സര്‍വ്വീസുകള്‍ ഉപയോഗിക്കുക വഴി ഡാറ്റകള്‍ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ട് പോവുന്നത് തടയാം. എന്നാല്‍ പല ക്ലൗഡ് സര്‍വ്വീസുകള്‍ ഉപയോഗിക്കുമ്പോള്‍ അവ എളുപ്പം മാനേജ് ചെയ്യാന്‍ ഒരു ആപ്ലിക്കേഷന്‍ ഉണ്ടായാല്‍ നന്നായിരിക്കും. അതിന് പറ്റുന്ന ഒന്നാണ് Jolidrive.
Jolidrive - Compuhow.com
നിലവില്‍ ബോക്സ്, ഗൂഗിള്‍ ഡ്രൈവ്, സ്കൈ ഡ്രൈവ്, ഡ്രോപ്പ് ബോക്സ്, ഫ്ലിക്കര്‍, ടംബ്ലര്‍ തുടങ്ങിയവയെയൊക്കെ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ ആദ്യം സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ Jolidrive ഡാഷ് ബോര്‍ഡ് ഓപ്പണാവും. അതില്‍ നിങ്ങള്‍ക്ക് ആഡ് ചെയ്യേണ്ടുന്ന സര്‍വ്വീസുകള്‍ കാണാനാവും.

അവയില്‍ ക്ലിക് ചെയ്ത് അത് ഓതറൈസ് ചെയ്യുക.
അത് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ ഫയലുകള്‍ നേരത്തെ അവയില്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അവ കാണാനാവും.
മൊബൈല്‍ ഡിവൈസുകളേയും Jolidrive സപ്പോര്‍ട്ട് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *