ജിഗ്‌സോ പസില്‍…..

നേരം കൊല്ലാന്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ഇരിക്കുന്നയാളാണോ നിങ്ങള്‍. എങ്കില്‍ ജിഗ്‌സോ പസിലുകളുടെ വിശാല ലോകത്തേക്ക് സ്വാഗതം. ഫ്‌ലാഷ് ബേസ്ഡ് ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് വേണ്ടിയുള്ള സൈറ്റാണ് ഇത്. പഴയ ജിഗ്‌സോ ഗെയിമുകളില്‍ നിന്ന് വ്യത്യസ്ഥമായി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രം സെലക്ട് ചെയ്ത ശേഷം അതിന് എത്ര പീസുകള്‍ വേണമെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാം. പാതിയില്‍ നിര്‍ത്തിപ്പോയ ഗെയിമിലേക്ക് പീന്നീടെപ്പോഴെങ്കിലും നിങ്ങള്‍ക്ക് മടങ്ങിവന്ന് കളി തുടരാം. ഫഌഷ് ഇന്‍സ്റ്റാള്‍ ചെയ്ത ക്ംപ്യൂട്ടറുകളില്‍ ഈ ഗെയിമുകള്‍ കളിക്കാം.