സിക്സ്പായ്ക്ക് നായകന്മാരുടെ കൂട്ടത്തിലേക്ക് ജയസൂര്യയും

Jayasoorya too in the genre of ‘Six – Pack’ heroes!!

മലയാളത്തിലെ നായകന്മാരിലും സിക്സ് പാക്സുകാരുടെ എണ്ണം കൂടുന്നു. പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍ എന്നിവരുടെ നിരയിലേക്ക് ഇപ്പോള്‍ ജയസൂര്യയും എത്തുന്നു. മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന അപ്പോത്തിക്കിരി എന്ന ചിത്രത്തിനായി 10 കിലോശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യ. ഇതിനു മുമ്പ് ലാസ്റ്റ് സപ്പര് എന്ന സിനിമയ്ക്കു വേണ്ടി ഉണ്ണിമുകുന്ദന്‍ 87 കിലോ കുറച്ച് 70 കിലോ ആയത് സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു.

ഓരോ കഥാപാത്രത്തിലും വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ജയസൂര്യ ഈ സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. നാല് ആഴ്ചകള്‍ ഇതിനായി വേണ്ടി വരുമെന്നും ഇതു കഴിഞ്ഞിട്ട് പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനുമാണ് ജയസൂര്യയുടെ തീരുമാനം. ജയസൂര്യയുടെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേത്. സുരേഷ് ഗോപിയാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്. ആസിഫ് അലിയും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്.

English Summary : Jayasoorya too in the genre of ‘Six – Pack’ heroes!!

Leave a Reply

Your email address will not be published. Required fields are marked *