ലാസറിന്റെ ലോകത്തില്‍ ജാഫര്‍ ഇടുക്കി നായകന്‍


Jaffer Idukki hero in ‘Laserinte lokathil’

കോമഡിവേഷങ്ങളിലൂടെ മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ജാഫര്‍ ഇടുക്കി ആദ്യമായി നായകനാകുന്ന ചിത്രമാണ് ലാസറിന്‍റെ ലോകം. ജയറാം, കലാഭവന്‍ മണി, ദിലീപ്, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ തുടങ്ങി മിമിക്രി മേഖലയില്‍ നിന്ന് സിനിമയിലെത്തി നായകരായവരില്‍ അവസാന ആളാണ് ജാഫര്‍ ഇടുക്കി.

സുരേഷ് ഗോപി നായകനായ രാമരാവണനും മുകേഷ് നായകനായ സ്വന്തം ഭാര്യ സിന്ദാബാദും സംവിധാനം ചെയ്ത ബിജു വട്ടപ്പാറയാണ് ജാഫര്‍ ഇടുക്കിയെ നായകനാക്കി ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. കോമഡി താരമായ ജാഫര്‍ ഇടുക്കി ലാസറിന്റെ ലോകത്തില്‍ വളരെ സീരിയസായ നായക കഥാപാത്രമായാണ് എത്തുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാസ്റ് ഗ്രേഡ് ജീവക്കാരനായ ഒരു അറ്റന്‍ഡറായാണ് ജാഫര്‍ വേഷമിടുന്നത്. ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറംമൂട്, ബിജുക്കുട്ടന്‍, കെ.പി.എ.സി.ലളിത, കലാശാല ബാബു, കലാഭവന്‍ റഹ്മാന്‍, ടോണി, കലിംഗ ശശി, ദക്ഷിണി, നിമിഷ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സീമ ജി.നായര്‍, ഗോമതി മഹാദേവന്‍, ഗായത്രി എന്നിവര്‍ക്കൊപ്പം മലയാളത്തിലെ ഒരു പ്രമുഖതാരം അതിഥിവേഷത്തിലും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നാടകകൃത്തും മുന്‍ എംഎല്‍എയുമായ ജോണ്‍ ഫെര്‍ണാണ്ടസ്, ജയപാല്‍ അന്തന്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഇഫാര്‍ ഇന്‍റര്‍ നാഷണലിന്റെ ബാനറില്‍ എന്‍.കെ.ഹരീഷ് ചിത്രം നിര്‍മിക്കുന്നു. സിദ്ധാര്‍ഥന്‍ കാമറ, എഡിറ്റിംഗ് സംജത് മുഹമ്മദ്, രവി ജെ.മോനോന്‍റെ സംഗീതത്തില്‍ റാഫി മതിരയാണ് ഗാനരചന നടത്തുന്നത്.

English Summary : Jaffer Idukki hero in ‘Laserinte lokathil’

Comments

comments