ഇഷയും ജയറാമും ഒന്നിക്കുന്നു

Jayaram and Isha Join Together

തട്ടത്തിന്റെ മറയത്തിലൂടെ മലയാളത്തിലെത്തിയ ഇഷയ്ക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളാണ്. തട്ടത്തിൻ മറയത്തിലെ ആയിഷയെ അവതരിപ്പിച്ചപ്പോൾ ഇഷയ്ക്ക് ഈ ടൈപ്പ് വേഷങ്ങള്‍ മാത്രമേ ഈ നടിയ്ക്ക് പറ്റുകയുള്ളൂ എന്ന് കരുതിയവരെയെല്ലാ അമ്പരപ്പിച്ചുകൊണ്ടാ ഇഷ ബി ഉണ്ണികൃഷ്ണന്‍റെ ‘ഐ ലവ് മീ’ എന്ന ചിത്രത്തിൽ മോഡേണ്‍ കഥാപാത്രമായി എത്തിയത്. എന്നാല്‍ ഈ ചിത്രം വേണ്ടത്ര വിജയം കൈവരിക്കാനായില്ലെങ്കിലും ഇഷ ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം ഇഷയുടെ ചിത്രങ്ങള്‍ ഒന്നും പുറത്തു വന്നിട്ടില്ലെങ്കിലും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെല്ലാം മികച്ചവയാണ്. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇഷ ഇപ്പോള്‍. അതിനുശേഷം ഇഷ അഭിനയിക്കുന്നത് ജയറാമിന്‍റെ നായികയായാണ്. അക്കു അക്ബർ സംവിധാനം ചെയ്യുന്ന ഉത്സാഹക്കമ്മിറ്റി എന്ന ചിത്രത്തിലാണ് ഇഷ ജയറാമിന്റെ നായികയാകുന്നത്. ഷൈജു അന്തിക്കാട് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പല ബിസിനസ്സുകൾ ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രാമത്തിലെ ചെറുപ്പക്കാരുടെ കഥയാണ്‌ പറയുന്നത്. മനോജ്‌ കെ ജയൻ, ബിജു മേനോൻ, ബാബു രാജ്, ഷീല എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

English Summary : Isha Talwar and Jayaram Joining Together

Leave a Reply

Your email address will not be published. Required fields are marked *