Iperius Backup – വിന്‍ഡോസില്‍ നിന്ന് ബാക്കപ്പ് എടുക്കാം


സമയാസമയങ്ങളില്‍ കംപ്യൂട്ടറിന്‍റെ ബാക്കപ്പ് എടുത്ത് വെയ്ക്കുന്നത് നല്ലൊരു നീക്കമാണ്. അഥവാ സിസ്റ്റം തകരാറായാല്‍ ഫയലുകള്‍ വീണ്ടെടുക്കാന്‍ അത് ഏറെ സഹായകരമാകും. ഇത്തരത്തില്‍ ബാക്കപ്പിന് ഉപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ്
Iperius Backup.
iperus - Compuhow.com
വളരെ കുറഞ്ഞ ഫയല്‍ സൈസ് മാത്രമുള്ള ഈ പ്രോഗ്രാം റണ്‍ ചെയ്ത് ബാക്കപ്പുകള്‍ എടുക്കേണ്ട ഫോള്‍ഡറുകള്‍ സെലക്ട് ചെയ്യാം. നെറ്റ് വര്‍ക്കുകളിലും ഇത് ഉപയോഗിക്കാനാവും.
ഫ്രീ വേര്‍ഷനില്‍ സിസ്റ്റത്തില്‍ മാത്രം ബാക്കപ്പ് അനുവദിക്കുമ്പോള്‍ പെയ്ഡ് വേര്‍ഷനില്‍ ഓണ്‍ലൈന്‍ ബാക്കപ്പും ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസവുമോ, അതല്ലെങ്കില്‍ ഇടവേളകളിലോ ബാക്കപ്പ് ഷെഡ്യൂള്‍ ചെയ്ത് വെയ്ക്കാനാവും.

ഓരോ തവണയും ബാക്കപ്പ് എടുക്കുമ്പോള്‍ ഇമെയില്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാകുന്ന സംവിധാനവും ഇതിലുണ്ട്. വളരെ യൂസര്‍ ഫ്രണ്ട്‍ലിയായ ഇത് വിഷമതകളില്ലാതെ ഉപയോഗിക്കാമെന്നത് ഒരു മെച്ചമായി പറയാം.

www.iperiusbackup.com

Comments

comments