ഇന്റര്‍നെറ്റ് ഉപയോഗം സുരക്ഷിതമാക്കാം..

ഈ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗം എന്നത് സുരക്ഷ തീരെയില്ലാത്ത ഒരു മേഖലയാണ്. ഏത് നിമിഷവും നിങ്ങള്‍ അറ്റാക്കിനോ വിവര മോഷണത്തിനോ ഇരയാകാം. പ്രൈവസി എന്നത് യാതൊരുറപ്പുമില്ലാത്തതായി മാറുന്ന ഈ അവസരത്തില്‍ സുരക്ഷക്ക് വേണ്ടിയുള്ള ഒരു ആഡ് ഓണാണ് Do not track plus.
ഇത് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഏത് ബ്രൗസറാണ് നിങ്ങള്‍ ഉപയോഗിക്കുന്നത് എന്നത് കണ്ടെത്തും. എക്‌സ്‌പ്ലോറര്‍, ഫയര്‍ഫോക്‌സ്, സഫാരി, ക്രോം എന്നിവ സപ്പോര്‍ട്ട് ചെയ്യും.
ഇന്‍സ്റ്റലേഷന്‍ കഴിഞ്ഞാല്‍ കുക്കികള്‍ ബ്ലോക്ക് ചെയ്യും. ബ്രൗസറില്‍ മുകളിലായി ഒരു ബട്ടണ്‍ പച്ച നിറത്തില്‍ കാണാം. അത് റെഡ്, അല്ലെങ്കില്‍ ഓറഞ്ച് ആയാല്‍ നിങ്ങള്‍ ട്രാക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് സൂചന.