ആന്‍ഡ്രോയ്ഡ് ഫോണില്‍ ഇന്‍റര്‍നെറ്റുപയോഗം നിരീക്ഷിക്കാം


ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ജീവശ്വാസം ഇന്റര്‍നെറ്റാണല്ലോ. മിക്കവാറും എല്ലാ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളും ഇന്‍റര്‍നെറ്റ് അധിഷ്ടിതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇവയൊക്കെ ബാക്ക് ഗ്രൗണ്ടില്‍ റണ്‍ ചെയ്തുകൊണ്ടുമിരിക്കും. അതുകൊണ്ട് തന്നെ ബാറ്ററി ചാര്‍ജ്ജും, ഇന്‍റര്‍നെറ്റ് യുസേജ് ലിമിറ്റും പലപ്പോഴും അതിര് കടന്ന് പോകും.
ഡാറ്റയുസേജ് കൃത്യമായി നിരീക്ഷിക്കാന്‍ ഉപകരിക്കുന്ന പല ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടുത്തുന്നു.
1.ഓപ്പറ മൊബൈല്‍ – ഏറ്റവും ജനപ്രിയമായ മൊബൈല്‍ ബ്രൗസറാണ് ഇത്. ജാവ, സിംബിയന്‍, ഐ ഫോണ്‍, ആന്‍ഡ്രോയ്ഡ് എന്നിവയിലെല്ലാം ഇതിന്റെ വേര്‍ഷനുകള്‍ ഉപയോഗിക്കപ്പെടുന്നു. പുതിയ പതിപ്പുകളില്‍ ഡാറ്റയുസേജ് ട്രാക്കര്‍ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. Opera Mobile 11.5 ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ ഇത് ലഭിക്കും. Menu > Help > Data Usage എന്നിടത്ത് ഇത് കണ്ടെത്താം.ഇതിന്റെയൊരു പ്രശ്നമെന്നത് ചില തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ ഡാറ്റ ഉപയോഗം ട്രാക്ക് ചെയ്യാനാവില്ല എന്നതാണ്.

Download

2. Droidstats – എസ്.എം.എസുകള്‍, കോളുകള്‍, ഡാറ്റ ഉപയോഗം എന്നിവ ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന ഒരു സര്‍വ്വീസാണിത്. എത്ര ഡാറ്റ ഉപയോഗം വരുന്നുവെന്ന് ഇതില്‍ വ്യക്തമായി മനസിലാക്കാം. ഇതിന്റെ ഒരു പ്രധാന സവിശേഷത ഡാറ്റ ഉപയോഗ വിവരങ്ങള്‍ excel CSV ഫോര്‍മാറ്റില്‍ എക്സ്പോര്‍ട്ട് ചെയ്യാനാവും എന്നതാണ്. കോളുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇതുപയോഗിച്ച് സാധിക്കും.

Download

3. 3G Watchdog – ത്രിജി ഡാറ്റ ഉപയോഗം ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു ആപ്ലിക്കേഷനാണിത്. ഡാറ്റ ഉപയോഗം 75 ശതമാനം കഴിയുമ്പോള്‍ അലര്‍ട്ട്, വൈഫി കണക്ഷന്‍ ഉള്ളിടത്ത് എത്തുമ്പോള്‍ താനെ ത്രിജി കണക്ഷന്‍ കട്ടാവുക തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്.

Download

4. Data counter widget – മറ്റൊരു ലളിതമായ ആപ്ലികേഷനാണിത്. ഹോം പേജില്‍ ഈ ആപ്ലിക്കേഷന്‍ ഡ്രോപ്പ് ചെയിതിടുക. network usage, 3G, GPRS and Wi-Fi എന്നിവ ട്രാക്ക് ചെയ്തുകൊള്ളും.

Download

Comments

comments