ഇന്റര്‍നെറ്റിലെ ട്രാക്കിങ്ങ്‌ അറിയാം, ബ്ലോക്ക് ചെയ്യാം


ഇന്ന് നമ്മള്‍ സന്ദര്‍ശിക്കുന്ന ബഹുഭൂരിപക്ഷം വെബ്‌സൈറ്റുകളിലും നമ്മളുടെ വിവരങ്ങള്‍ മനസിലാക്കാനും, സൈറ്റില്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാനും സംവിധാനമുണ്ട്. പ്രധാനമായും ഇത് പരസ്യആവശ്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു സൈറ്റിലെ പരസ്യത്തില്‍ നിങ്ങള്‍ക്ലിക്ക് ചെയ്യുന്നു. ഈ പരസ്യങ്ങള്‍ക്ക് യുണീക്കായ ഒരു നമ്പറുണ്ട്. അതുപോലെ മറ്റൊരു സൈറ്റില്‍ ഇതേ പരസ്യത്തില്‍ നിങ്ങള്‍ക്ലിക്ക് ചെയ്യുമ്പോള്‍ ഈ രണ്ടു ക്ലിക്കും തമ്മില്‍ ലിങ്ക് ചെയ്യുന്നു.നിങ്ങളുടെ കംപ്യൂട്ടറിന്റെ ഐ.പി അഡ്രസും മനസിലാക്കാന്‍ സാധിക്കും. ഇതുവഴി നിങ്ങളുടെ താല്പര്യം മനസിലാക്കാന്‍ സാധിക്കും. ഇതുപോലുള്ള ട്രാക്കിങ്ങ് ഒഴിവാക്കി നിങ്ങളുടെ പ്രൈവസി സംരക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ബ്രൗസര്‍ ആഡ്ഓണാണ് ghostery.
ഇത് ഫ്രീയാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ നി്ങ്ങള്‍ ഒരു സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ആഡോണ്‍ ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ റിപ്പോര്‍ട്ട് കാണിക്കും.
Download

Comments

comments