ഇന്റര്‍നെറ്റ് സൈക്ലോണ്‍


ഇന്റര്‍നെറ്റ് സ്പീഡ് വര്‍ദ്ധിപ്പിക്കുന്നതിനുപയോഗിക്കാവുന്ന ഒരു ഒപ്ടിമൈസിങ്ങ് പ്രോഗ്രാമാണ് ഇന്റര്‍നെറ്റ് സൈക്ലോണ്‍. 200 ശതമാനം വരെ ഇന്റര്‍നെറ്റ് സ്പീഡ് ഇതുപയോഗിച്ച് വര്‍ദ്ധിപ്പിക്കാമെന്നാണ് നിര്‍മ്മാതാക്കളുടെ വാഗ്ദാനം. മിക്കവാറും എല്ലാ ഹാര്‍ഡ്വെയറുകളെയും ഇത് സപ്പോര്‍ട്ട് ചെയ്യും. ഇത് കംപ്യൂട്ടറില്‍ ഉപയോഗിക്കുമ്പോള്‍ അനേകം രജിസ്ട്രി സെറ്റിങ്ങുകള്‍ മാറ്റപ്പെടുകയാണ് ചെയ്യുക. ഇത് വേണ്ടുവിധം സെറ്റ് ചെയ്താല്‍ 56 കെ.ബി.പി.എസ് സ്പീഡ് 100 ആക്കിമാറ്റാം. NT, 2000, 2003, XP, Me, 98, 95വിന്‍ഡോസ് 7 എന്നിവയില്‍ ഇത് വര്‍ക്ക് ചെയ്യും. വളരെ കുറഞ്ഞ സ്പേസ് മാത്രമേ ഈ പ്രോഗ്രാം ഉപയോഗിക്കുന്നുള്ളു. രജിസ്ട്രി സെറ്റിങ്ങുകള്‍ എളുപ്പവഴിയില്‍ ചെയ്യാനാവുമെന്നതാണ് ഇതിന്റെ മെച്ചം.
Download

Comments

comments