അരികില്‍ ഒരാളില്‍ ഇന്ദ്രജിത്ത് ശ്രേയാഘോഷാലിനൊപ്പം പാടുന്നുമലയാളത്തില്‍ നടന്മാരും നടിമാരുമെല്ലാം തങ്ങള്‍ക്കുള്ളിലെ പലതരത്തിലുള്ള കഴിവുകള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജ്, അനൂപ് മേനോന്‍, രമ്യ നമ്പീശന്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ തങ്ങള്‍ക്കുള്ളിലെ മറ്റ് കലാവാസനകളെയും പുറത്തെടുത്ത് പേരെടുത്തവരാണ്. നടന്‍ ഇന്ദ്രജിത്തും ഇതുപോലെ തന്‍റെ പലതരത്തിലുള്ള കഴിവുകള്‍ തെളിയിച്ചതാണ്. പല സ്റ്റേജ്‌ഷോകളിലും ഇന്ദ്രജിത്ത് പാടാനുള്ള തന്റെ കഴിവ് തെളിയിച്ചതിനു പുറമെ നായകന്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളില്‍ പാടുകയും ചെയ്തിട്ടുണ്ട്.

അരികില്‍ ഒരാള്‍, കാഞ്ചി എന്നീ ചിത്രങ്ങളിലൂടെ ഇന്ദ്രജിത്ത് വീണ്ടും പാട്ടിന്‍റെ ലോകത്തേക്ക് വരുന്നു. അരികില്‍ ഒരാള്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഗാനമാലപിയ്ക്കുന്നത് ഗായികമാരിലെ സൂപ്പര്‍താരം ശ്രേയ ഘോഷാലിനൊപ്പമാണ്. ഗോപി സുന്ദറാണ് ഈ ഗാനത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

English Summary : Indrajith Sing With Sreya Ghoshal

Comments

comments