വണ്‍ഡ്രൈവ് സ്റ്റോറേജ് 3 ജിബി കൂട്ടാം


Onedrive - Compuhow.com
മൈക്രോസോഫ്റ്റ് തങ്ങളുടെ ക്ലൗഡ് സര്‍വ്വീസായ ലൃവണ്‍ ഡ്രൈവിന്‍റെ സ്റ്റോറേജ് കപ്പാസിറ്റി അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഫ്രീ യൂസേഴ്സിന് 15 ജിബിയും, പെയ്ഡ് യൂസേഴ്സിന് 1 ടെറാബൈറ്റും ഇപ്പോള്‍ ലഭ്യമാണ്.
എന്നാല്‍ ഇതില്‍ കൂടുതലും സ്പേസ് വേണമെങ്കില്‍ നിങ്ങള്‍ക്ക് ലഭ്യമാക്കാനാവും. ഇതിന് വേണ്ടത് ആന്‍ഡ്രോയ്ഡില്‍ വണ്‍ ഡ്രൈവ് ഉപയോഗിക്കുകയാണ്. തുടര്‍ന്ന് ആപ്പില്‍ ക്യാമറ ബാക്കപ്പ് ഫീച്ചര്‍ എനേബിള്‍ ചെയ്യണം.

ഈ സംവിധാനമേര്‍പ്പെടുത്തിയാല്‍ എടുക്കുന്ന ചിത്രങ്ങളും, വീഡിയോയുമൊക്കെ ക്ലൗഡിലേക്ക് സേവ് ചെയ്യാം.
നിലവില്‍ വണ്‍ ഡ്രൈവ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ അത് അപ്ഡേറ്റ് ചെയ്യണം. turn on എന്ന് ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ കാണുന്നിടത്ത് ടാപ് ചെയ്യുക. വൈഫി കണക്ടാവുമ്പോളാകും ഫോണിലെ വീഡിയോകളും, ഫോട്ടോകളും അപ് ലോഡാവുക. 3 ജിബി സ്റ്റോറേജ് ഇത്തരത്തില്‍ നേടാനാവും.

Comments

comments