ഫോട്ടോകളിലെ വൈറ്റ് ബാക്ക് ഗ്രൗണ്ട് വര്‍ദ്ധിപ്പിക്കാം


ഫോട്ടോകളെടുത്ത് കഴിയുമ്പോള്‍ ചിത്രങ്ങളുടെ പശ്ചാത്തലം പലപ്പോഴും പ്രശ്നമാകും. പ്രത്യേകിച്ച് പ്രൊഫഷണലല്ലാത്ത ചിത്രങ്ങളില്‍. പശ്ചാത്തലം ഭിത്തിയോ, മറ്റെന്തെങ്കിലുമൊക്കെയാവും. അത് ചിത്രത്തിന്റെ ഭംഗിക്ക് കോട്ടം വരുത്തുന്ന വിധമാകുകയും ചെയ്യാം.

Make White image background - Compuhow.com

ചിത്രങ്ങളുടെ പശ്ചാത്തലം കൂടുതല്‍ ഭംഗിയാക്കാന്‍ അവക്ക് വെള്ള നിറം നല്കിയാല്‍ സാധിക്കും. ബാക്ക് ഗ്രൗണ്ടിന്റെ മങ്ങലോ, വൃത്തികേടോ കൊണ്ട് ഫോട്ടോ മോശമായി തോന്നിയാല്‍ ഉപയോഗിക്കാവുന്ന ഒരു വെബ് ആപ്ലിക്കേഷനാണ് fotofuze.
വളരെ എളുപ്പത്തില്‍ പശ്ചാത്തലത്തിന് വെള്ള നിറം നല്കി ആകര്‍ഷകമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. പാസ്പോര്‍ട്ട് ഫോട്ടോകള്‍ സ്വയം എടുക്കുമ്പോളും ബാക്ക് ഗ്രൗണ്ട് ക്ലിയര്‍ ചെയ്യാന്‍ ഈ സര്‍വ്വീസ് ഉപയോഗപ്പെടുത്താം.
http://fotofuze.com/

Comments

comments