റീസൈക്കില്‍ ബിന്നിനെ ഇംപ്രൂവ് ചെയ്യാം


വിന്‍ഡോസിലെ റീസൈക്കിള്‍ ബിന്‍ പലപ്പോഴും ഉപകാരപ്രദമാകും. കാരണം അറിയാതെയോ അറിഞ്ഞോ ഡെലീറ്റ് ചെയ്ത് പോയ ഫയലുകള്‍ വീണ്ടെടുക്കാന്‍‌ റീസൈക്കിള്‍ ബിന്നില്‍ തിരഞ്ഞ് റീസ്റ്റോര്‍ ചെയ്യാനാവും.
റിസൈക്കിള്‍ ബിന്നില്‍ എന്നാല്‍ വലിയ സെര്‍ച്ച്, സംവിധാനങ്ങളൊന്നുമില്ല. ഫീച്ചറുകള്‍ പോര എന്ന് തോന്നുന്നുവെങ്കില്‍ RecycleBinEx എന്ന ടൂള്‍ ഉപയോഗിച്ച് കൂടുതല്‍ കാര്യക്ഷമമാക്കാം.

ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. RecycleBinEx ന് മുകളിലായി ഒരു സെര്‍ച്ച് ബോക്സ് കാണാനാവും. അവിടെ സെര്‍ച്ച് വേഡ് നല്കി വേഗത്തില്‍ ഡെലീറ്റ് ചെയ്ത ഫയലുകള്‍ കണ്ടെത്താം.
ഇതു പോലെ ഏറ്റവും അടുത്ത ദിവസം മുതല്‍ പുറകിലേക്ക് ഫയലുകള്‍ കണ്ടെത്താനായി ദിവസാടിസ്ഥാനത്തില്‍ സെലക്ട് ചെയ്യാനാവും.
Recyclebinex - Compuhow.com
ഫയലുകള്‍ക്ക് നേരെ അവ ഡെലീറ്റ് ചെയ്ത സമയവും ഇതില്‍‌ പ്രദര്‍ശിപ്പിക്കും. ഒറ്റ ക്ലിക്കില്‍ റീസൈക്കിള്‍ ബിന്നില്‍ നിന്ന് ഫയലുകളെല്ലാം ഡെലീറ്റ് ചെയ്യാനും ഇതില്‍ സംവിധാനമുണ്ട്.

http://www.fcleaner.com/recyclebinex

Comments

comments