സ്ലോ ഇന്റര്‍നെറ്റ് കണക്ഷനില്‍ ജിമെയില്‍ ഉപയോഗം മെച്ചപ്പെടുത്താം


ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ഇമെയില്‍ സര്‍വ്വീസുകളിലൊന്നാണല്ലോ ജിമെയില്‍. കംപ്യൂട്ടര്‍, മൊബൈല്‍ ഡിവൈസുകളില്‍ നിന്നെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നു. ബ്രോഡ്ബാന്‍ഡ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും സ്പീഡ് കുറഞ്ഞ ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ അന്യം നിന്നിട്ടില്ല. യു.എസ്.ബി മോഡം ഉപയോഗിക്കുന്നവര്‍ക്ക് ചില ഏരിയകളില്‍ നെറ്റ് വളരെ കുറഞ്ഞ സ്പീഡിലാണ് കിട്ടുക. ഇത്തരം സ്പീഡ് കുറഞ്ഞ നെറ്റ് കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിമെയില്‍ സെറ്റിങ്ങ്സില്‍ മാറ്റങ്ങള്‍ വരുത്തി മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താം.
1. കോണ്‍വര്‍സേഷന്‍ എണ്ണം കുറയ്ക്കുക – ഒരു പേജില്‍ കാണിക്കുന്ന മെയിലുകളെയാണ് കോണ്‍വര്‍സേഷന്‍ എന്ന് പറയുന്നത്. ഡിഫോള്‍ട്ടായി ഇത് 50 ആണ്. ഇത് എണ്ണം കുറയ്ക്കുക.
2. ജിമെയിലിന്റെ ഓള്‍ഡര്‍ വേര്‍ഷന്‍ ഉപയോഗിക്കുക. ഇത് വഴി വേഗത്തില്‍ ഉപയോഗിക്കാം.
3. കീ ബോര്‍ഡ് ഷോര്‍ട്ട്കട്ടുകള്‍ ഒഴിവാക്കുക – കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ജിമെയില്‍ എനേബിള്‍ ചെയ്തിട്ടുണ്ടങ്കില്‍ ഓഫ് ചെയ്യുക. ഇതിന് settings > general > keyboard shortcuts പോവുക
4. മൊബൈല്‍ വേര്‍ഷന്‍ – ഇതുപയോഗിച്ചാല്‍ വളരെ വേഗത്തില്‍ ജിമെയില്‍ ഉപയോഗിക്കാം.എന്നാല്‍ പല ഫെസിലിറ്റികളും, ഫ്ലാഷും ഇതില്‍ ഉപയോഗിക്കാനാവില്ല.
http://m.gmail.com
5. ബ്രൗസര്‍ ചെക്കിങ്ങ് ഒഴിവാക്കുക. – സാധാരണ ഗതിയില്‍ ജിമെയില്‍ ബ്രൗസര്‍ ചെക്കിങ്ങ് നടത്തും. ഇത് ഒഴിവാക്കാന്‍
http://mail.google.com/gmail?nocheckbrowser
6. ലാബ് ഫീച്ചറുകള്‍ എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഒഴിവാക്കുക.
7. ഫാസ്റ്റ് വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുക. ക്രോം ഏറെ സഹായിക്കും.
8. വെബ് ക്ലിപ്പ്സ് ഒഴിവാക്കുക- ഇവ അഡ്വര്‍ടൈസ് മെന്റുകളായി ജിമെയില്‍ കാണിക്കുന്നവയാണ് ഇവ. ഇത് ഓഫ് ചെയ്യുക. settings > web clips എടുത്ത് show my web clips അണ്‍ചെക്ക് ചെയ്യുക.

Comments

comments