അവ്യക്തമായ ഫോട്ടോകള്‍ ക്ലിയറാക്കാം…

ഡിജിറ്റല്‍ ക്യാമറ ജനകീയമായതോടെ ഫോട്ടോഗ്രാഫിയും ആര്‍ക്കും കൈവെയ്ക്കാവുന്ന മേഖലയായി. കാര്യമായ സാങ്കേതിക ജ്ഞാനമൊന്നും ഇല്ലാതെ തന്നെ ഫോട്ടോകള്‍ മികവുറ്റ രീതിയില്‍ എടുക്കാന്‍ സാധാരണ ഡിജിറ്റല്‍ ക്യാമറകള്‍ ഉപയോഗിച്ച് സാധിക്കും. എന്നാല്‍ യാത്രകള്‍ക്കിടയിലും മറ്റും തിരക്കിട്ടെടുക്കുന്ന ചിത്രങ്ങള്‍‌ ചിലപ്പോള്‍ ബ്ലര്‍ ആയ നിലയിലായിപ്പോകും. ചിലപ്പോളൊക്കെ വളരെ പ്രാധാന്യമുള്ള ചിത്രങ്ങളും ഇങ്ങനെ അവ്യക്തമായിപ്പോകും. ഇത്തരത്തില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ സാധാരണ ഡെലീറ്റ് ചെയ്യാറാണ് പതിവ്. എന്നാല്‍ ഇവയെ വ്യക്തതയുള്ളതാകകാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമുണ്ട്.
SmartBlur എന്ന ഈ പ്രോഗ്രാമുപയോഗിച്ച് അവ്യക്തങ്ങളായ ഫോട്ടോകളെ ഒരു പരിധി വരെ ക്ലിയറാക്കാം. വിന്‍ഡോസ് , മാക് കംപ്യൂട്ടറുകളില്‍ ഈ പ്രോഗ്രാം ഉപയോഗിക്കാന്‍ സാധിക്കും.

ഈ പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം റണ്‍ ചെയ്ത് ക്ലിയറാക്കേണ്ടുന്ന ചിത്രം ഇതിലേക്ക് ഡ്രാഗ് ചെയ്തിടുക. പ്രോഗ്രാം ഓട്ടോമാറ്റിക്കായി പ്രൊസസിംഗ് നടത്തുകയും പ്രൊസസ് ചെയ്ത വേര്‍ഷന്‍ ഡിസ്പ്ലേ ചെയ്യുകയും ചെയ്യും. കൂടുതല്‍ മികച്ച രീതിയില്‍ റിക്കവര്‍ ചെയ്യാന്‍ Gaussian Blur, Motion Blur ,Out of Focus Blur എന്നീ ഒപ്ഷനുകളിലൊന്ന് സെലക്ട് ചെയ്യാം.

Visit Site