ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ ചിത്രങ്ങള്‍ നേരിട്ട് ലഭിക്കാന്‍ …

ഗൂഗിള്‍ ഇമേജസില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ചിത്രത്തിനൊപ്പം തന്നെ അത് ഉള്‍പ്പെടുന്ന വെബ്പേജും തുറന്ന് വരും. ഇചത് പലപ്പോഴും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ചിത്രം തന്നെ ലഭിക്കാന്‍ സൈഡ് പാനലിലെ ഫുള്‍ സൈസ് ഇമേജ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. ഇതൊഴിവാക്കാന്‍ ഒരു എളുപ്പവഴിയുണ്ട്. Google Images direct Link എന്ന ടൂള്‍ നിങ്ങളുടെ ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇത് സാധ്യമാക്കാം. ഇതിന് ഒരു ജാവാസ്ക്രിപ്റ്റ് ബ്രൗസറില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. ക്രോമില്‍ ഇത് നേരിട്ട് ചെയ്യാം. ഫയര്‍ ഫോക്സ്, ഓപ്പര തുടങ്ങിയവയില്‍ ഗ്രീസ് മങ്കി എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കാം. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പേജ് തുറക്കാതെ ചിത്രങ്ങള്‍ ലഭിക്കും. ബേസിക് വേര്‍ഷന്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് പേജിന്റെ താഴ് ഭാഗത്ത് സ്വിച്ച് ടു ബേസിക് വേര്‍ഷന്‍ എന്നിടത്ത് ക്ലിക്ക് ചെയ്യുക.
Download