ഇമേജ് റിസൈസര്‍


ഡിജിറ്റല്‍ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങള്‍ സാധാരണ 2 എം.ബിക്ക് മേലെയുണ്ടാകും. വലിയ ഫോര്‍മാറ്റിലുള്ള ഈ ചിത്രങ്ങള്‍ റീസൈസ് ചെയ്ത് ചെറുതാക്കിയാല്‍ ഉപയോഗിക്കാന്‍ ഏറെയെളുപ്പമാകും. ഡിവൈസുകളില്‍ സ്റ്റോര്‍ ചെയ്യാം, കംപ്യൂട്ടറില്‍ സ്‌പേസ് ലാഭിക്കാം, ഇന്റര്‍നെറ്റിലൂടെ വേഗത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതൊക്കെ ഇതിന്റെ മേന്മകളാണ്.
മെയിലയക്കുമ്പോഴുള്ള മാക്‌സിമം സൈസ് ഇതുവഴി തരണം ചെയ്യാനും സാധിക്കും.
ഇതിനുപയോഗിക്കാവുന്ന മികച്ച ഒരു പ്രോഗ്രാമാണ് Resizer for Windows. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രോഗ്രാം മെനുവില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ ലഭിക്കും.
വിന്‍ഡോസ് എക്‌സ്‌പ്ലോററില്‍ റീസൈസ് ഒപ്ഷന്‍ എടുക്കുമ്പോള്‍ ഇത് റണ്‍ചെയ്ത് കൊള്ളും.
ചിത്രത്തില്‍ കാണുന്നത് പോലെ സൈസ് സെറ്റ് ചെയ്യാം.
കസ്റ്റം സൈസ്, പിക്‌സല്‍ സൈസ്, എന്നിങ്ങനെ സെറ്റ് ചെയ്യാം. ഒറിജിനല്‍ ഇമേജും ഇങ്ങനെ സൈസ് മാറ്റാന്‍ സാധിക്കും.

Comments

comments