ഇമേജുകള്‍ റൈറ്റ് ക്ലിക്ക് വഴി റീസൈസ് ചെയ്യാം


ഇമേജുകള്‍ എളുപ്പത്തില്‍ റീസൈസ് ചെയ്യാനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് Free Image Resizer. ഇതുപയോഗിച്ചാല്‍ വിന്‍ഡോസ് എക്സ്പ്ലോററില്‍ ചിത്രം എടുത്ത് സെലക്ട് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്താല്‍ മതി.
ഒരു ചിത്രമായോ, മള്‍ട്ടിപ്പിള്‍ ഇമേജുകളോ ഇങ്ങനെ സെല്ക്ട് ചെയ്യാം. റീസൈസിങ്ങ് സൈസ് മുന്‍കൂട്ടി നിശ്ചയിച്ചോ, അല്ലെങ്കില്‍ഓരോന്നിനും മാനുവലായി എന്റര്‍ ചെയ്തോ സാധിക്കും.
അതുപോലെ ഇമേജുകളെ പി.ഡി.എഫ് ആക്കാനും സാധിക്കും. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ രണ്ട് ഒപ്ഷന്‍ മെനുവില്‍ വരും. Resize Pictures’ , ‘Resize Pictures Pro’എന്നിങ്ങനെ.

ഇതില്‍ ആദ്യത്തേത് നിലവിലുള്ള സെറ്റിംഗ്സ് അനുസരിച്ച് ക്രോപ്പ് ചെയ്യാനാണ്. പ്രോ എന്നത് മാനുവലായി ചിത്രത്തിന്റെ സൈസ് എന്റര്‍ ചെയ്ത് റീസൈസ് ചെയ്യാനും.
http://www.iwesoft.com/product/34/image-resizer

Comments

comments