സൈറ്റുകളില്‍ നിന്ന് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം


പല ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റില്‍ ഇമേജ് സെര്‍ച്ചിങ്ങ് ഏറെ നേരം നടത്തുന്നവരാണ് പലരും. പതിനായിരക്കണക്കിന് ചിത്രങ്ങളുണ്ടെങ്കിലും പലപ്പോഴും മനസിനിഷ്ടപ്പെട്ട ഒരു ചിത്രം കിട്ടുക എന്നത് പ്രയാസമായി തോന്നാം. പ്രത്യകിച്ച് ഒരു പ്രത്യേക വിഷയത്തെ സംബന്ധിച്ച്. പ്രമുഖ ഇമേജ് ഹോസ്റ്റിങ്ങ് സൈറ്റുകളായ ഫോട്ടോ ബക്കറ്റ്, ഫോട്ടോ. നെറ്റ്, 4ചാന്‍, ഡീവിയന്‍ആര്‍ട്ട് തുടങ്ങിയവയില്‍ നിന്നൊക്കെ എളുപ്പത്തില്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഫ്രീ പ്രോഗ്രാമാണ് The Image Collector .

ഇത് റണ്‍ ചെയ്ത് ഇന്റര്‍ഫേസിലുള്ള സൈറ്റിന്റെ ഇമേജില്‍ ക്ലിക്ക് ചെയ്യുക. അതില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന കുറെ ചിത്രങ്ങളുടെ തമ്പ് നെയില്‍ കാണാന്‍ സാധിക്കും. ഈ തമ്പ് നെയിലില്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്താല്‍ ഇമേജ് വലുതായി കാണാം. റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് ഒപ്ഷന്‍ ലഭിക്കും. ഈ പ്രോഗ്രാമിന്റെ മെച്ചമെന്നത് സൈറ്റില്‍ പോകാതെ തന്നെ പ്രോഗ്രാമിന്‍റെ ഇന്‍റര്‍ ഫേസിലൂടെ തന്നെ ഇമേജ് ഡൗണ്‍ലോഡിങ്ങ് സാധിക്കുന്നു എന്നതും, വെറും രണ്ട് ക്ലിക്കുകള്‍ വഴി ഇമേജുകള്‍ ലഭിക്കുന്നു എന്നതുമാണ്. പണം കൊടുത്ത് വാങ്ങാവുന്ന അഡ്വാന്‍സ്ഡ് വേര്‍ഷനില്‍ കൂടുതല്‍ ഒപ്ഷനുകള്‍ ലഭിക്കും.
Download

Comments

comments