ഫോണ്ടുകളെ തിരിച്ചറിയാം..


Fonts - Ccompuhow.com
വെബ്സൈറ്റുകളിലൂടെ കടന്ന് പോകുമ്പോള്‍ മനോഹരമായ നിരവധി ഫോണ്ടുകള്‍ കാണാറുണ്ടാവും. അവയുടെ പേര് മനസിലാക്കിയിരുന്നാല്‍ ഡിസൈനിംഗും മറ്റും ചെയ്യുമ്പോള്‍ ആ ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്താനാവും. ഫോണ്ടുകളുടെ പേര് മനസിലാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അത്തരം ചില വഴികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ക്രോം ബ്രൗസറില്‍ വെബ്സൈറ്റുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് Whatfont എന്ന എക്സ്റ്റന്‍ഷന്‍.

ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം മൗസ് ടെക്സ്റ്റിന് മേലെ വെയ്ക്കുമ്പോള്‍ ഒരു പോപ് അപ്പില്‍ ഏത് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കാണിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്ട് സൈസ്, കളര്‍ തുടങ്ങിയവയും കാണിക്കും. ഡൗണ്‍ലോഡും, റഫറന്‍സ് ലിങ്കും ഇതില്‍ നിന്ന് ലഭിക്കും.

ഫയര്‍ഫോക്സ് ബ്രൗസറില്‍ ഫോണ്ട് കണ്ടെത്താന്‍ Context Font എന്ന ആഡോണ്‍ ഉപയോഗിക്കാം. സൈറ്റില്‍ നിന്ന് പുറത്ത് പോകാതെ തന്നെ ഈ ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

ഇമേജുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഫോണ്ട് കണ്ടെത്താനുള്ള ഒരു വഴിയാണ് Whatfontis. ഫോണ്ട് ഉള്ള ഇമേജ് ഈ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യുകയാണ് ചെയ്യേണ്ടത്. അനലൈസ് ചെയ്ത് ടെക്സ്റ്റിനെ വേര്‍തിരിച്ച് ഏത് ഫോണ്ടാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തും.

http://www.whatfontis.com/

MyFonts എന്ന ടൂളും ഇതേ ആവശ്യത്തിന് ഉപകരിക്കുന്നതാണ്. ഇമേജ് അപ്ലോഡ് ചെയ്യുകയോ, അതല്ലെങ്കില്‍ ഇമേജ് ലിങ്ക് നല്കുകയോ ചെയ്യാം. ഫോണ്ട് ഡാറ്റാബോസിലുണ്ടെങ്കില്‍ മാത്രമേ ഈ ടൂള്‍ അത് ഏതാണെന്ന് കാണിക്കുകയുള്ളൂ.

പി.ഡി.എഫ്
അഡോബി അക്രോബാറ്റ് റീഡര്‍ ഉപയോഗിച്ച് പി.ഡി.എഫ് ഫയലിലെ ഫോണ്ട് കണ്ടെത്താം. ഇതിന് ഫയല്‍ മെനുവില്‍ Properties എടുക്കുക. ഡോകുമെന്‍റ് സംബന്ധിച്ച വിവരങ്ങള്‍ പതിയൊരു വിന്‍ഡോയില്‍ കാണിക്കും. അവിടെ fonts ടാബില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടുകള്‍ മനസിലാക്കാം.

Comments

comments