വിന്‍ഡോസില്‍ മള്‍ട്ടിപ്പിള്‍ ടൈംസോണുകള്‍ കാണാം


Windows clock - Compuhow.com
ജോലിക്കായി വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍ നമ്മുടെ നാട്ടില്‍ ഒട്ടേറെയുണ്ട്. ഇവരുമായുള്ള പ്രധാന കോണ്ടാക്ടിങ്ങ് മാര്‍ഗ്ഗം ഇന്‍റര്‍നെറ്റ് തന്നെയാണ്. സ്കൈപ്പ് പോലുള്ള സര്‍വ്വീസുകള്‍ ഉപയോഗിച്ചാണ് മിക്കവരും വിദേശത്തുള്ളവരുമായി സംസാരിക്കുക.

സമയം നോക്കിയാണല്ലോ ഇത്തരം കോള്‍ ചെയ്യുക. അതായത് ജോലി സമയം അല്ലാത്ത സമയത്താവുമല്ലോ മിക്കവാറും കോള്‍ ചെയ്യുക. കംപ്യൂട്ടറില്‍ പല രാജ്യങ്ങളിലെ സമയം മനസിലാക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. ഗൂഗിളില്‍ time എന്നതിനൊപ്പം സിറ്റിയുടെ പേര് കൂടി ടൈപ്പ് ചെയ്താല്‍ ആ സ്ഥലത്തെ സമയം കാണിച്ച് തരും.

എന്നാല്‍ വിന്‍ഡോസില്‍ പല രാജ്യങ്ങളിലെ സമയം ഒരേ സമയത്ത് തന്നെ കാണിക്കാനാവും.
ടാസ്ക്ബാറിലെ വലത് കോണില്‍ നിന്ന് time and date ക്ലിക്ക് ചെയ്താല്‍ സമയവും കലണ്ടറും കാണിക്കുമല്ലോ.
Change date and time settings ല്‍ ക്ലിക്ക് ചെയ്ത് Additional Clocks എടുക്കുക.

പുതിയ ക്ലോക്ക് ലഭിക്കാന്‍ Show this clock എന്നിടത്ത് ചെക്ക് ചെയ്യുക. അവിടെ ടൈംസോണ്‍ സെലക്ട് ചെയ്യുക. ഇത്തരത്തില്‍ അവശ്യമുള്ളത്ര ക്ലോക്കുകള്‍ സെലക്ട് ചെയ്താല്‍ Enter display name എടുത്ത് പേര് നല്കുക.
അവിടെ സ്ഥലപ്പേരോ, ആളുടെ പേരോ ഒക്കെ ചേര്‍ക്കാം.

ഇനി Apply ക്ലിക്ക് ചെയ്ത് OK നല്കുക.
ഇനി മേല്‍ നിങ്ങള്‍ ടാസ്ക്ബാറില്‍ താഴെ സമയത്തിന് മേല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്രമീകരിച്ച ക്ലോക്കുകളും കാണാനാവും.

Comments

comments