നോക്കിയ എക്സ്.എല്ലില്‍ വാട്ട്സ് ആപ്പ്


Nokia xl - Compuhow.com
മൊബൈലുകളില്‍ രാജാവായിരുന്ന നോക്കിയ എന്ന കമ്പനി നിഷ്പ്രഭമായിപ്പോകുന്നത് ആശ്ചര്യത്തോടെ കണ്ടവരാണ് പലരും. ഒരു കാലത്ത് മൊബൈല്‍ ഫോണിന് പര്യായമായിരുന്ന നോക്കിയയുടെ അടിപതറിയത് ആന്‍ഡ്രോയ്ഡ് എന്ന കരുത്തനായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് മുന്നിലാണ്. പക്ഷേ മറ്റ് കമ്പനികളേപ്പോലെ ആന്‍ഡ്രോയ്ഡ് ഫോണുകളിറക്കാന്‍ അവര്‍ തയ്യാറായുമില്ല.

വിപണിയില്‍ തികച്ചും അപ്രസക്തമായി കഴിഞ്ഞാണ് നോക്കിയ പിന്നീട് ഒരു ആന്‍ഡ്രോയ്ഡ് മോഡലുമായി വന്നത്. നോക്കിയയെ ഇഷ്ടപ്പെട്ടിരുന്നവര്‍ ഇത് കേട്ട് ഫോണ്‍ വാങ്ങിയെങ്കിലും ഏറെ ലിമിറ്റേഷനുകളുള്ള ഒരു ഓ.എസ് ആയിരുന്നു ഈ എക്സ്എല്‍ മോഡലിനുണ്ടായിരുന്നത്. മിക്ക ആപ്ലിക്കേഷനുകളും ഇതില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവുകയുമില്ല.
എറെ ഉപയോഗിക്കപ്പെടുന്ന വാട്ട്സ് ആപ്പിനെ നോക്കിയ എക്സ്എല്‍ സപ്പോര്‍ട്ട് ചെയ്യില്ല. എന്നാല്‍ ചെറിയൊരു ട്രിക്ക് വഴി ഇത് മറികടക്കാനാവും.

ആദ്യമായി ചെയ്യേണ്ടത് പ്രീവിയസ് വേര്‍ഷനുണ്ടെങ്കില്‍ അത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ്.
ഇനി Whatsapp plus എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ഒറിജിനല്‍ വാട്ട്സ് ആപ്പ് ഇതില്‍ സപ്പോര്‍ട്ടാവില്ല എന്നതിനാലാണ് ഈ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഉപയോഗിക്കുന്നത്.

നോക്കിയ എക്സ്, എക്സ്.എല്‍ ഫോണുകളില്‍ ഇത്തരത്തില്‍ വാട്ട്സ് ആപ്പ് ഉപയോഗിക്കാം.
താഴെ രണ്ട് വേര്‍ഷനുകളുടെ ലിങ്ക് നല്കന്നു. പുതിയത് വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ പഴയത് ഉപയോഗിക്കുക.

version 5.77

https://www.mediafire.com/?a40r98a36c0sr25

old version

http://www.whatsapp-plus.net/download.php

Comments

comments