കോപ്പി, കട്ട്, പേസ്റ്റിന് കാപ്സ് ലോക്ക്


Caps lock - Compuhow.com
കീബോഡില്‍ വളരെ കുറച്ച് മാത്രം ഉപയോഗിക്കുന്ന കീ ആയിരിക്കും കാപ്സ് ലോക്ക്.സാധാരണ ടൈപ്പ് ചെയ്യുമ്പോള്‍ ക്യാപിറ്റല്‍ ലെറ്റര്‍ കിട്ടാന്‍ ഷിഫ്റ്റ് അമര്‍ത്തുകയാണ് ചെയ്യാറ്. എന്നാല്‍ ക്യാപ്സ് ലോക്ക് കീയെ കട്ട്, കോപ്പി,പേസ്റ്റ് ചെയ്യാനുള്ള ഷോര്‍ട്ട് കട്ടായി മാറ്റാനാവും.

AutoHotKey tool എന്ന ചെറിയൊരു ടൂള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ആദ്യം ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

ഇനി താഴെ കാണുന്ന സ്ക്രിപ്റ്റ് നോട്ട് പാഡ് തുറന്ന് പേസ്റ്റ് ചെയ്യുക. ഇത് .ahk എക്സ്റ്റന്‍ഷന്‍ ചേര്‍ത്ത് സേവ് ചെയ്യണം. തുടര്‍ന്ന് ഈ ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

ഇനി shift+Caps lock അടിച്ചാല്‍ കട്ടും, ഒരു തവണ കാപ്സ് ലോക്ക് ക്ലിക്ക് ചെയ്താല്‍ കോപ്പിയും, രണ്ട് തവണ അടിച്ചാല്‍ പേസ്റ്റും ചെയ്യാനാവും.

http://www.autohotkey.com/

Comments

comments