റൂട്ട് ചെയ്ത ഫോണിനെ അണ്‍റൂട്ട് ചെയ്യാം


Unroot-Android-Phone - Compuhow.com
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കൂടുതല്‍ കാര്യക്ഷമത ലഭിക്കാനായി റൂട്ട് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അനേകം ആപ്ലിക്കേഷനുകള്‍ ഇത്തരത്തില്‍ റൂട്ട് ചെയ്ത ഫോണുകളില്‍ ഉപയോഗിക്കാനായുണ്ട്. ബൂട്ട് ആനിമേഷന്‍ ഒഴിവാക്കുക, ബ്ലോട്ട് വെയറുകള്‍ നീക്കം ചെയ്യുക എന്നിവയ്ക്കും റൂട്ട് ചെയ്യേണ്ടതുണ്ട്.

എന്നാല്‍ അതേ സമയം തന്നെ ഫോണ്‍ റൂട്ട് ചെയ്യുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. അത്തരം പ്രശ്നങ്ങളുണ്ടായാല്‍ വീണ്ടും പഴയപടി ഫോണിനെ മാറ്റാന്‍ അണ്‍റൂട്ട് ചെയ്യാന്‍ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനാണ് SuperSu app.
ആന്‍ഡ്രോയ്ഡ് ഡിവൈസിലെ Settings എടുത്ത് ഇന്‍സ്റ്റാള്‍ ചെയ്ത SuperSu app സെലക്ട് ചെയ്യുക.

Uninstall Updates ക്ലിക്ക് ചെയ്യുക. Apps drawer തുറന്ന് SuperSu app എടുക്കുക.
അതില്‍ സെറ്റിങ്ങ്സ് എടുത്ത് Full unroot ടാപ് ചെയ്യുക. വാണിംഗ് മെസേജ് വരുന്നതില്‍ Continue ടാപ് ചെയ്യുക.
ക്ലീനപ്പ് പൂര്‍ത്തിയായാല്‍ ഫോണ്‍ തനിയെ റീസ്റ്റാര്‍ട്ടാവും.

Comments

comments